GeneralLatest NewsMollywood

ലംബോര്‍ഗിനി എവിടെ അമ്മേ? കിടിലം മറുപടി നല്‍കി മല്ലിക സുകുമാരന്‍

സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ശരിയാവാനായി നമുക്ക് കാത്തിരിക്കാമെന്നും മകന്റെ വരവിനായി കാത്തിരിക്കുന്ന ഒരു അമ്മയാണ് താനെന്നും നടി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരന്റെത്. മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം മല്ലികയും ആരാധകരുമായി സംവദിക്കാറുണ്ട്. ലംബോര്‍ഗിനി വാങ്ങിയതിലൂടെ ചര്‍ച്ചകളില്‍ താരം നിറഞ്ഞിരുന്നു. ഇപ്പോഴിതാ ലോക് ഡൗണ്‍ സമയത്തെ വിശേഷങ്ങള്‍ പങ്കുവെച്ച മല്ലികയുടെ ലൈവില്‍ ലംബോര്‍ഗിനി എവിടെ എന്നന്വേഷിച്ച ആരാധകന് കിടിലംമറുപടി നല്‍കിയിരിക്കുകയാണ് താരം.

ലൈവിലെത്തിയ മല്ലികയോട് ലംബോര്‍ഗിനി എവിടെ അമ്മേ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അലമാരയില്‍ വെച്ചു പൂട്ടിയേക്കുവാ മോനെ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ എന്നായിരുന്നു മല്ലികാ സുകുമാരന്റെ മറുപടി.

കഴിഞ്ഞ ദിവസം വിടവാങ്ങിയ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച ലൈവില്‍ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ശരിയാവാനായി നമുക്ക് കാത്തിരിക്കാമെന്നും മകന്റെ വരവിനായി കാത്തിരിക്കുന്ന ഒരു അമ്മയാണ് താനെന്നും നടി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button