ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നഷ്ടത്തിന്റെ ആഴ്ചയാണ് ഇത്. ചലച്ചിത്ര ലോകം ഞെട്ടിച്ച് ഇര്‍ഫാന്‍ ഖാന് പിന്നാലെ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഇതിഹാസ നടനായ ഋഷി കപൂറും അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഋഷി കപൂറിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് മലയാളികളുടെ പ്രിയസംവിധായകന്‍ ജിത്തു ജോസഫ് രംഗത്തെത്തി. ഋഷി കപൂര്‍ അവസാനമായി അഭിനയിച്ച ദി ബോഡി എന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണ് ജിത്തു. ഇദ്ദേഹത്തിന്റെ ആദ്യ ഹിന്ദി സംവിധാന സിനിമകൂടിയായിരുന്നു ഇമ്രാന്‍ ഹാഷ്മി കൂടി പ്രധാന കഥാപാത്രത്തിലെത്തിയ ദി ബോഡി.
ഇതിഹാസം റിഷി കപൂര്‍ സാറിന്റെ നിര്യാണത്തെക്കുറിച്ച് കേട്ടു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു. സിനിമയോടുള്ള ആസന്നമായ അഭിനിവേശം, അദ്ദേഹത്തിന്റെ പ്രൊഫഷണലിസം, വിനയം എന്നിവ കാരണം ഞാന്‍ നോക്കി കണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. തന്റെ അനുഭവങ്ങളും സിനിമയെക്കുറിച്ചുള്ള അറിവും കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം എന്നെക്കാള്‍ വളരെ മുന്നിലാണെങ്കിലും, അദ്ദേഹം എല്ലായ്‌പ്പോഴും വളരെ വിനീതനായിരുന്നുവെന്ന് ജിത്തു പറയുന്നു.
എന്നെ വളരെയധികം സ്‌നേഹത്തോടും കരുതലോടും കൂടെ കൈകാര്യം ചെയ്തു. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ ദിവസവും പഠന ദിനമായിരുന്നു. അഗാധമായ സങ്കടത്തോടെയാണ് ഇന്ന് നമുക്ക് ഒരു ഇതിഹാസം നഷ്ടമായതെന്ന് ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാ പ്രിയപ്പെട്ടവര്‍ക്കും അനുശോചനമറിയിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Post Your Comments