Latest NewsMollywoodNEWS

ലോക്ക് ഡൗണ്‍ കഴിയാറാകുമ്പോളേക്കും ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിച്ചെന്നിരിക്കും, ഒരു ഭ്രാന്തനെ പോലെ ; കമുകുംചേരി തിരുവിളങ്ങോനപ്പന്‍ കല്‍പ്പടവുകളില്‍ നിന്നും അനുശ്രീ

ലോക്ക് ഡൗണ്‍ ആയതോടെ താരങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. നേരത്തെ മുണ്ടും ഷര്‍ട്ടും അണിഞ്ഞ് മലയാളികളുടെ പ്രിയ താരം അനുശ്രീ പോസ്റ്റ് ചെയ്ത ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോ പോലെ തന്നെ അതിന് നല്‍കുന്ന ക്യാപ്ഷനും ശ്രദ്ധപിടിക്കാറുണ്ട്. ഇപ്പോള്‍ താരം വീണ്ടും എത്തിയിരിക്കുകയാണ്. അതും കിടിലം ക്യാപ്ഷനും അടിപൊളി ഫോട്ടോയുമായി.

കൂടെയുള്ളവരെയും ട്രോളി കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. മാത്രവുമല്ല മണിചിത്രത്താഴ്‌ലെ ലാലേട്ടന്‍ അവതരിപ്പിച്ച സണ്ണി പറയുന്ന അടിപൊളി ഡയലോഗാണ് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. പകരം വെക്കാനില്ലാത്ത പോസിങ്ങ് എന്നാണ് താരത്തിന്റെ പോസിങ്ങിനെ കുറിച്ച് താരം തന്നെ പറയുന്നത്. ഇനി ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഇങ്ങനെയാണ് ‘ലോക്ക്ഡൗണിന്റെ ഫെസ് 2 കഴിയാറാകുമ്പോള്‍ ഫോട്ടോഗ്രഫിയുടെ മൂര്‍ധന്യാവസ്തയില്‍ നില്‍ക്കുന്ന മഹേഷ് ഭായ് ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ സഞ്ചരിച്ചെന്നിരിക്കും ..ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും’

ഫോട്ടോഗ്രാഫര്‍ മഹേഷിനെ അടിമക്കണ്ണ് എന്നാണ് താരം വിശേഷിപ്പിക്കുന്നത്. അനിയത്തി ശ്രീക്കുട്ടിയാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനേജര്‍. കൂടാതെ പുതിയ അപ്രന്റീസായി രണ്ട് കസിന്‍സ് സ്ഥലമാകട്ടെ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ കല്‍പ്പടവുകള്‍. മാത്രവുമല്ല വസ്ത്രങ്ങള്‍ തന്റെതാണെന്ന് പ്രത്യേകം താരം എടുത്തു പറയുന്നുമുണ്ട്. ഇങ്ങനെ കൂടെ നിന്നവരെയും സഹായിച്ചവരെയും എല്ലാവരെയും താരം ഫോട്ടോയൊടൊപ്പം പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button