”അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു,​ നീ കാരണം എന്റെ മോൻ ജയിലിലാകുമെന്നാ തോന്നുന്നേ” സുചിത്ര പറയുന്നു

ചേട്ടനെ നേരിൽ കണ്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല

മിനി സ്ക്രീനിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കിയ നടിയും നര്‍ത്തകിയുമാണ് സുചിത്ര നായർ. ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു. ഇപ്പോഴിതാ തന്റെ അമ്മ ഒരിക്കൽ താന്‍ കാരണം സഹോദരന്‍ ജയിലില്‍ പോകുമോയെന്ന് ചോദിച്ച സംഭവത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു.

“എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടിൽ ഞങ്ങൾ എപ്പോഴും അടിയാണ്. എന്റെ പേര് സ്കൂളിൽ നിന്നുമാണ് സുചിത്ര എന്നാക്കിയത്. ചേട്ടൻ റസ്ലിങ്ങിന്റെ ആളായിരുന്നു. ഡബ്ല്യു ഡബ്ല്യുയുടെ. അന്ന് ഡബ്ല്യു ഡബ്ല്യു എഫ് ആയിരുന്നു. അതിൽ റോക്ക് ബോട്ടം,​ അതുപോലുള്ളവ പരീക്ഷിക്കുന്നത് എന്നെ ആയിരുന്നു. അന്ന് എടുത്ത് ഭിത്തിയിലെറിയുക,​ അങ്ങനൊക്കെയായിരുന്നു.

അപ്പോൾ ഞാൻ ചോദിച്ചു,​ അമ്മ പേരുമാറ്റിയിട്ട് വല്ല ഗുണവും ഉണ്ടായോന്ന്. ചേട്ടനെ നേരിൽ കണ്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന്. വീട്ടിൽ മാത്രമാണ്. പുറത്തിറങ്ങുമ്പോൾ ഇതുപോലെ നല്ല മനുഷ്യനില്ല. പിന്നെ എന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികൾ മാത്രമേ ഉള്ളൂ. ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. സ്കൂളിലായാലും കോളേജിലായാലും. അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു,​ നീ കാരണം എന്റെ മോൻ ജയിലിലാകുമെന്നാ തോന്നുന്നേ”-സുചിത്ര കൗമുദി ചാനലില്‍ പങ്കെടുത്ത പരിപാടിയില്‍ പറയുന്നു.

Share
Leave a Comment