മലയാളികളുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. അഭിനയത്തിലെന്ന പോലെ നൃത്തത്തിലും അതിരു കവിഞ്ഞ കഴിവാണ് താരത്തിനുള്ളത്. ജീവിതം തന്നെ നൃത്തത്തിനായി മാറ്റിവച്ച കലാകാരിയാണ് ശോഭന. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത്രതന്നെ ചെന്നു നില്‍ക്കാത്ത താരംകൂടിയാണ് ശോഭന. എന്നാല്‍ കഴിഞ്ഞദിവസം തന്റെ ഫെയ്സ്ബുക്ക് പേജില്‍ ലൈവായി എത്തിയ താരത്തിനോട് ഒരാരാധകന് വളരെ രസകരമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. അതിന് താരം ആരും പ്രതീക്ഷിക്കാത്ത കിടിലന്‍ മറുപടിയാണ് നല്‍കിയത്.
ആ ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു സ്റ്റേജില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ താങ്കളുടെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് ചോദിക്കും? എന്ന്. ചോദിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ശോഭനയുടെ കിടിലന്‍ മറുപടിയും എത്തി, ദയവായി മുന്നില്‍ നിന്നും മാറി നില്‍ക്കണം. എന്റെ കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് പറയും, ഒരിക്കലും ആരും തന്നെ പ്രതീക്ഷിച്ചുകാണില്ല താരത്തിന്റെ ഇങ്ങനൊരു മറുപടി. ഇത്രയും പറഞ്ഞ് ചിരിച്ചുകൊണ്ട് താരം അടുത്ത ചോദ്യത്തിലേക്ക് നീങ്ങി.
Post Your Comments