ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. ഈ ലോക്ഡൌണ്‍ കാലത്ത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് അത്ര സുഖകരമായ വാര്‍ത്തകള്‍ അല്ല പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഭാവനടന്‍ ഇര്‍ഫാന്‍ ഖാന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയില്‍ ഞെട്ടിയ ആരാധകരെ ഇന്ന് നിരാശയില്‍ ആഴ്ത്തിയത് ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായകന്‍ ഋഷി കപൂറിന്റെ മരണ വാര്‍ത്തയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ഋഷി കപൂറിനെ ആശുപത്രില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നു മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് താരത്തിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ സിനിമയിലെ റൊമാന്റിക് നായകന്‍ എന്നാണു ഋഷി കപൂര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായാണ് വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി.
യുവത്വത്തിന്റെ ആഘോഷങ്ങൾക്കു തിരികൊളുത്തിയ ബോബിയിലൂടെ ബോളിവുഡിന്റെ മുഖമായി മാറിയ ഈ നടന്‍ ഏകദേശം 92 ഓളം ചിത്രങ്ങളില്‍ പ്രണയ നായകനായി. ബോബി, ലൈലാ മജ്നു, സർഗം, കർസ്, പ്രേം രോഗ്, നാഗിന, ഹണി മൂൺ, ഹീന, ബോൽ രാധാ ബോൽ, യേ വാദാ രഹാ തു തുടങ്ങിയവ പ്രധാന ഹിറ്റുകൾ.
ഹം തും ഏക് കമരേ മേം.. എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ഗാനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ഋഷി കപൂറിന്റെ ഡാൻസും വസ്ത്രധാരണരീതിയിലും എണ്‍പതുകളിലെ കോളജ് കാലത്തെ തരംഗമായിരുന്നു.
1999ൽ ആ അബ് ലോട്ട് ചലേൻ എന്ന ചിത്രം സംവിധാനം ചെയ്ത ഇദ്ദേഹം പതിനഞ്ചോളം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച നായിക നീതു സിങിനെയാണ് ജീവിത സഖിയാക്കിയത്. രൺബീർ കപൂർ, റിദ്ദിമ കപൂർ എന്നിവരാണ് മക്കൾ.
2000 മുതല്‍ സഹതാരത്തിലും ചുവട് വച്ച താരം ഹം തും, ഫനാ, നമസ്തേ ലണ്ടന്‍, ലവ് ആജ് കല്‍ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകർക്കരികിലേയ്ക്കെത്തി.
2018ൽ കാൻസർ രോഗ ബാധയെതുടര്‍ന്ന് വിദേശത്ത് ചികിത്സയിലായിരുന്നു. ന്യൂയോർക്കിൽ ഒരുവർഷം നീണ്ടുനിന്ന ചികിത്സയ്ക്കു ശേഷം അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോഡിയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്
Post Your Comments