BollywoodGeneralLatest News

ശ്വാസതടസം; പ്രമുഖ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

ശ്വാസ തടസത്തെ തുടര്‍ന്ന് പ്രമുഖ ബോളിവുഡ് നടന്‍ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലാണ് താരം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സഹോദരനും നടനുമായ രണ്‍ധീര്‍ കപൂര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

67 കാരനായ ഋഷി കപൂര്‍ അര്‍ബുദ രോഗബാധിതനാണ്. അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ്‌ തിരികെ ഇന്ത്യയില്‍ എത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button