ഒരുകാലത്ത് ജയന്‍ എന്ന ഇതിഹാസ താരം മലയാള സിനിമയില്‍ ആഘോഷിക്കപ്പെടുകയായിരുന്നു. താരമൂല്യത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴാണ് ജയന്‍ ജീവിതത്തില്‍ നിന്ന് പിടിവിട്ട് മരണത്തിലേക്ക് ഇറങ്ങിയത്. ജയനെ ഹീറോയാക്കി മലയാള സിനിമയുടെ കച്ചവടം വളര്‍ത്തുമ്പോള്‍ ആ നടന്റെ വേര്‍പാടില്‍ വിറങ്ങലിച്ചത് വലിയൊരു ആരാധകവൃന്ദമായിരുന്നു. കോളിളക്കത്തിന് ശേഷം ജയന് വേണ്ടി കാത്തിരുന്നത് രണ്ട് വലിയ പ്രോജക്റ്റുകളായിരുന്നു.
ഐവി ശശി സംവിധാനം ചെയ്ത ‘തുഷാര’വും, പിജി വിശ്വംഭരന്റെ ‘സ്ഫോടന’വും. ജയന്റെ താരമൂല്യത്തില്‍ തെളിയാനിരുന്ന ഈ വമ്പന്‍ പ്രോജക്റ്റുകള്‍ ജയന്റെ അസാന്നിധ്യത്തില്‍ മറ്റു താരങ്ങളിലേക്ക് കൈമാറി. തുഷാരത്തില്‍ ജയന് പകരം രതീഷ് അഭിനയിച്ചപ്പോള്‍ സ്ഫോടനത്തില്‍ ജയന്‍ ചെയ്യേണ്ടിയിരുന്ന റോള്‍ സുകുമാരനിലേക്ക് വന്നു. ആ സിനിമയില്‍ തന്നെ സുകുമാരന്‍ ചെയ്യേണ്ട വേഷം അന്ന് ‘മേള’ എന്ന സിനിമയില്‍ അഭിനയിച്ചു ശ്രദ്ധിക്കപ്പെട്ട സജിന്‍ എന്ന് പേരില്‍ അറിയപ്പെട്ട നടന് നല്‍കി. മലയാളത്തിന്റെ സൂപ്പര്‍ താരമായി പിന്നീട് വളര്‍ന്ന മമ്മൂട്ടിയായിരുന്നു അന്നത്തെ ആ പുതുമുഖ താരം സജിന്‍. മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് സജിന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.പിജി വിശ്വംഭരന്‍ സംവിധാനം ചെയ്തു 1981-ല്‍ പുറത്തിറങ്ങിയ ‘സ്ഫോടനം’ മമ്മൂട്ടി എന്ന നടനെ സ്ഫുടം ചെയ്തു എടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.
Post Your Comments