CinemaGeneralKollywoodLatest NewsNEWS

മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വം; വിവാദത്തിൽ ജ്യോതികയെ പിന്തുണച്ച് സൂര്യ

മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെ കുറിച്ച് ജ്യോതിക പരാമർശിക്കാത്തത് എന്തുകൊണ്ടെന്നാണ് വിമർശകർ ചോദിക്കുന്നത്

ഒരു പുരസ്‌കാര വേദയിൽ വെച്ച് നടി ജ്യോതിക നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ജ്യോതികയ്ക്കുനേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയുടെ ഭർത്താവും നടനുമായ സൂര്യ.

ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നതില്‍ ശ്രദ്ധ ചെലുത്തുന്നതുപോലെ തന്നെ തമിഴ്‍നാട്ടില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇതേ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്ന, ജ്യോതികയുടെ അഭിപ്രായപ്രകടനമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമ ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. ജ്യോതിക അഭിപ്രായപ്പെട്ടത്. എന്നാൽ, ഇതേച്ചൊല്ലി ഒരുവിഭാഗം ആളുകൾ സാമൂഹികമാധ്യമങ്ങളിൽ നടിക്കെതിരേ സൈബർ ആക്രമണമഴിച്ചുവിടുകയായിരുന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെ കുറിച്ച് ജ്യോതിക പരാമർശിക്കാത്തത് എന്തുകൊണ്ടെന്നാണ് വിമർശകർ ചോദിക്കുന്നത് .ഈ വിവാദം കത്തിനിൽക്കെയാണ് ഭാര്യക്ക്‌ പിന്തുണയുമായി സൂര്യ എത്തിയത്.

 

“ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്‍റെ കുടുംബം പൂര്‍ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.’

‘മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ. ജ്യോതികക്കെതിരെ വിമർശനവും വിദ്വേഷവും ഉയർന്നപ്പോൾ ഈ കൊറോണ കാലത്തും ഞങ്ങൾക്കൊപ്പം നിന്നസുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി. മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്. അവർക്കും നന്ദി.’ സൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button