ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും നിരവധി ആരാധകരുളള താരമാണ് നടി സണ്ണി ലിയോൺ. മുൻപ് പോൺ മേഖലയിൽ സജീവമായിരുന്ന സണ്ണിക്ക് ഒരു പോൺ താരത്തിന് നൽകുന്ന സ്നേഹവും പരിഗണനയുമല്ല ആരാധകരിൽ നിന്ന് താരത്തിന് ലഭിക്കുന്നത്. ജോലിയും ജീവിതവും വ്യത്യസ്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ സണ്ണി തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ് .
ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ആദ്യ ചിത്രമായ ‘പൈറേറ്റ്സ് ഓഫ് ബ്ലഡ്’ എന്ന സിനിമ റിലീസിനെത്തുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഡിസ്റ്റ്രിബ്യൂഷൻ തർക്കങ്ങളെത്തുടർന്ന് റിലീസ് മുടങ്ങി കിടക്കുകയായിരുന്നു ചിത്രം. 2006–07 കാലഘട്ടത്തിൽ കേരളം ഉൾപ്പടെയുള്ള ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്തിട്ടുള്ള ചിത്രത്തിലെ നായകൻ മലയാളിയായ നിഷാന്ത് സാഗറാണ്.
മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ് പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന സിനിമ സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളും. പട്ടണം റഷീദ് ഉൾപ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവർത്തകർ ഈ സിനിമയിൽ സഹകരിച്ചിട്ടുണ്ട്. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008–ൽ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് മുടങ്ങി. പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമാകും മുമ്പായിരുന്നു സണ്ണിയുടെ സിനിമയിലെ അരങ്ങേറ്റം.
Post Your Comments