ലോക് ഡൗൺ ദിനങ്ങളില്‍ പഴയകാല മലയാള സിനിമകളോട് ചങ്ങാത്തം കൂടിയവര്‍ നിരവധിയാണ്. സംവിധായിക ശ്രീബാലയും മുപ്പത്തിയേഴ് വര്‍ഷം മുന്‍പ് ഇറങ്ങിയ ഒരു ക്ലാസിക് മലയാള ചിത്രത്തെക്കുറിച്ചും അതില്‍ പ്രേക്ഷകരെ ഞെട്ടിച്ച ബേബി താരത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ഫാസില്‍ സംവിധാനം ചെയ്ത ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ശ്രീബാല കെ മേനോന്‍
“ഒരു കുട്ടിയുടെ പേരില്‍ ഒരു സിനിമ ഇറങ്ങുക. അത് ഹിറ്റാകുക, കുട്ടികളെല്ലാം സിനിമയിലെ കുട്ടിയെ പോലെ ആകാന്‍ ശ്രമിക്കുക. അങ്ങനെയൊരു അത്ഭുത സിനിമയായിരുന്നു ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’. ഫാസില്‍ സംവിധാനം ചെയ്ത ആ സിനിമ 1983-ല്‍ ഇറങ്ങുമ്പോള്‍ ഞാനും കുട്ടിയാണ്. ബേബി ശാലിനിയുടെ അന്നത്തെ ഹെയര്‍സ്റ്റൈല്‍ ഉടുപ്പുകള്‍. അതുപോലെയൊക്കെയാകാന്‍ ഞാനടക്കം അന്നത്തെ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിച്ചു. ഇപ്പോള്‍ നമ്മളൊക്കെ ഓര്‍ക്കാത്ത ഒരു കാര്യമുണ്ട് മാമാട്ടിക്കുട്ടിയമ്മയുടെ സിനിമയിലെ ശരിക്കുമുള്ള പേര് ടിന്റുമോള്‍ എന്നായിരുന്നു. അതിന് എത്ര കാലം കഴിഞ്ഞപ്പോഴാണ് നമുക്ക് ടിന്റുമോനും തമാശകളുമൊക്കെ ഉണ്ടായത്. ചെറുപ്പത്തില്‍ കണ്ടത് കൊണ്ട് സിനിമയുടെ കഥയൊക്കെ മറന്നുപോയിട്ടുണ്ടാകാം. എങ്കിലും മാമാട്ടിക്കുട്ടിയമ്മയും അവളുടെ ചിരിയും കൊഞ്ചലും കുസൃതികളുമൊക്കെ മായചിത്രങ്ങളായി മനസ്സില്‍ നില്‍പ്പുണ്ട്. മറ്റൊരു കുട്ടി അവള്‍ക്ക് പകരമായി ഇനി മനസ്സിലേക്കു വരുമെന്നും തോന്നുന്നില്ല”.ശ്രീബാല പറയുന്നു.
കടപ്പാട് : മലയാള മനോരമ
Post Your Comments