‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവാനി മേനോന്‍. പരമ്പരയിലെ നീലു- ബാലു ദമ്പതികളുടെ നാലാമത്തെ മകളായിട്ടാണ് ശിവാനി എത്തുന്നത്. പരമ്പരയിലും താരത്തിന്റെ പേര് ശിവാനി എന്ന് തന്നെയാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഈ കുട്ടി താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ന്യൂ ഇയര്‍ സമയത്തുള്ള താരത്തിന്റെ മുണ്ടും ചട്ടയുമണിഞ്ഞ ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. അനീഷ് ഒറിയോണ്‍ ഫോട്ടോഗ്രഫിയാണ് ശിവാനിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. സാന്‍റയോടൊപ്പം ചെലവിടുന്നതിന്റെയും ബൈബിള്‍ വായിക്കുന്നതിന്റെയും അടക്കം വ്യത്യസ്ത പോസുകളിലായിരുന്നു ഫോട്ടോഷൂട്ട്.
ഒരു അഡാറ് ഫോട്ടോഷൂട്ട് സമയത്ത് ഫോട്ടോഷൂട്ട് അംഗങ്ങളോടൊപ്പം എന്നുപറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ലോ മോഷനില്‍ ഫോട്ടോഷൂട്ട് അംഗങ്ങളിലൊരാളോടപ്പം നടക്കുന്നതാണ് വീഡിയോ. എന്നാൽ ശിവാനിയുടെ ചിരിയില്‍ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
Leave a Comment