GeneralLatest NewsMollywood

അമ്മ നാട്ടില്‍ ഒറ്റയ്ക്ക്; ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങി നടി നേഹ

ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം എന്റെ 'അമ്മ ആ നാട്ടില്‍ ഒറ്റയ്ക്കാണ് എന്നതാണ്. എന്ത് സഹായത്തിനും അവിടുത്തെ ഗവണ്‍മെന്റും അധികാരികളും ഒപ്പമുണ്ടെങ്കിലും ഞാനും അമ്മയും രണ്ടിടത്തല്ലേ.'

മമ്മൂട്ടിച്ചിത്രം കസബയിലൂടെ മലയാളികള്‍ക്ക് ഏറെപരിചിതയായ നടിയാണ് നേഹ സക്‌സേന. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ എത്തിയ നേഹ പുതിയ സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി പാലക്കാട് ഉണ്ട്. എന്നാല്‍ രാജ്യം കൊറോണയെ തുടര്‍ന്ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ തിരികെ നാട്ടിലേയ്ക്ക് പോകാന്‍ കഴിയാതെ ഇരിക്കുകയാണ് താരം.

ഡെറാഡൂണാണ് താരത്തിന്റെ വീട്. അവിടെ അമ്മ ഒറ്റയ്ക്ക് ആയതിന്റെ സങ്കടത്തിലാണ് നേഹ. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് നടി. ‘ഒരു പ്രോഗ്രാമിന്റെ ഭാഗമായി ദുബായ് യാത്ര ഉണ്ടായിരുന്നു. അതിനു ശേഷം എന്റെ നാടായ ഡെറാഡൂണിലേക്കു പോകാനായിരുന്നു പ്ലാന്‍. അമ്മ മാത്രമാണ് അവിടെയുള്ളത്. ലോക്ഡൌണ്‍ കാരണം അവിടേക്കുള്ള യാത്രയും നടക്കാതെയായി. ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം എന്റെ ‘അമ്മ ആ നാട്ടില്‍ ഒറ്റയ്ക്കാണ് എന്നതാണ്. എന്ത് സഹായത്തിനും അവിടുത്തെ ഗവണ്‍മെന്റും അധികാരികളും ഒപ്പമുണ്ടെങ്കിലും ഞാനും അമ്മയും രണ്ടിടത്തല്ലേ.’

‘ഷൂട്ടും തിരക്കുമൊക്കെ കഴിഞ്ഞാല്‍ ഞാന്‍ ആദ്യം ഓടിയെത്തുന്നത് എന്റെ അമ്മയുടെ അടുത്തേക്കാണ്. അമ്മയെ കാണുന്നതിനൊപ്പം എന്റെ നാടിന്റെ സൗന്ദര്യത്തിലേയ്ക്ക് എത്തുക എന്ന ലക്ഷ്യവുമുണ്ട്. കേരളത്തിന്റെ കാഴ്ചകളെല്ലാം എനിക്ക് പ്രിയമാണെങ്കിലും സ്വന്തം നാട് എന്നും പ്രിയമാണ്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ നേഹ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button