ഫുക്രുവിന് പിറന്നാൾ ആശംസകളുമായി ലാലേട്ടന് ; തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും മികച്ചതെന്ന് താരം

ഫുക്രു തന്നെയാണ് ഇത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

ടിക് ടോക് വീഡിയോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഫുക്രു. പിന്നീട് ബിഗ് ബോസ് ഷോയിലൂടെ ഫുക്രു പ്രേക്ഷകർക്ക് സുപരിചിതനായി മാറുകയായിരുന്നു. ഇപ്പോഴിതാ താരത്തിന് ജന്മദിനം ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

 

എന്നാൽ ജീവിതത്തിലെ ഏറ്റവും സുന്ദരവും മറക്കാനാകാത്തതുമായ പിറന്നാൾ സമ്മാനം കിട്ടിയ സന്തോഷത്തിലാണ് ഫുക്രു. മലയാള സിനിമ പ്രേമികളുടെ സ്വന്തം ലാലേട്ടൻ ഫുക്രുവിനു നൽകിയ സമ്മാനമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഫുക്രു തന്നെയാണ് ഇത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിറന്നാൾ ആണെന്ന് അറിഞ്ഞു. എല്ലാ വിധ ആശംസകളും എന്ന് ലാലേട്ടൻ പറഞ്ഞു തുടങ്ങുന്ന ശബ്ദസന്ദേശമാണ് ഫുക്രു തന്റെ ആരാധകർക്കായി പങ്ക്ച്ചവെച്ചത്. തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ ഏറ്റവും മികച്ചത്, ഏറ്റവും വലിയ സമ്മാനം എന്നാണ് താരം ലാലിൻറെ ശബ്ദസന്ദേശം അടങ്ങുന്ന ക്ലിപ്പ് പങ്ക് വച്ചുകൊണ്ട് ഇൻസ്റ്റയിൽ കുറിച്ചത്.

Share
Leave a Comment