ബോളിവുഡ് നടൻ ഇർഫാൻ ഖാന്‍റെ വിയോഗത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് അദ്ദേഹം അന്തരിച്ചത്. 53- വയസായിരുന്നു. 2018-ലാണ് അദ്ദേഹത്തിന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയത്. താരത്തിന്‍റെ മരണത്തില്‍ വിശ്വസിക്കാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. വലിയ ശൂന്യതയെന്നാണ് നടന്‍ അമിതാഭ് ബച്ചന്‍ ഇര്‍ഫാന്‍ ഖാന്‍റെ മരണത്തോട്
പ്രതികരിച്ചത്…
T 3516 – .. just getting news of the passing of Irfaan Khan .. this is a most disturbing and sad news .. ?
An incredible talent .. a gracious colleague .. a prolific contributor to the World of Cinema .. left us too soon .. creating a huge vacuum ..
Prayers and duas ?— Amitabh Bachchan (@SrBachchan) April 29, 2020
ഇതിലും ദുഃഖകരമായ മറ്റൊരു വാര്‍ത്ത കേള്‍ക്കാനില്ലെന്ന് നടന്‍ അനുപം ഖേര്‍ പ്രതികരിച്ചു. മികച്ച നടനും നല്ല മനുഷ്യനാണ് ഇര്‍ഫാന്‍ ഖാനെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
When we thought nothing could make us feel worse,this happened. I think I will refuse to believe you are no more by watching all your work time n again n again n again. I have known you that way n shall continue to know you that way for ever. You ARE the best we have #IrrfanKhan
— taapsee pannu (@taapsee) April 29, 2020
താപ്സി പന്നു, സണ്ണി ഡിയോള്‍, ഭൂമി പഡ്നേക്കര്‍, ഊര്‍മിള മഡോത്കര്‍, റവീണ ടാണ്ഡന്‍ തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്തു. മരണവാര്‍ത്തയറിഞ്ഞ്‍ താന്‍ ഞെട്ടിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
Shocked to hear of the demise of Irrfan Khan, one of the most exceptional actors of our time. May his work always be remembered and his soul rest in peace
— Arvind Kejriwal (@ArvindKejriwal) April 29, 2020
ഇതിലും ദുഃഖകരമായ മറ്റൊരു വാര്‍ത്ത കേള്‍ക്കാനില്ലെന്ന് നടന്‍ അനുപം ഖേര്‍ പ്രതികരിച്ചു. മികച്ച നടനും നല്ല മനുഷ്യനാണ് ഇര്‍ഫാന്‍ ഖാനെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Our loss, heaven’s gain. #IrrfanKhan #RIP Thank you for all the magic you weaved on celluloid. Condolences to the family and loved ones.
— Riteish Deshmukh (@Riteishd) April 29, 2020
ഇന്ത്യന്‍ സിനിമയ്ക്ക് തീരാ നഷ്ടമെന്ന് രണ്‍ദീപ് ഹൂഡ. അദ്ദേഹത്തിന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍മാരായ റിതേഷ് ദേശ്മുഖ്, ജോണ്‍ എബ്രഹാം തുടങ്ങിയവരും ട്വീറ്റ് ചെയ്തു.
Irrfan sir, you were the nicest, coolest guy. Every interaction with you was so memorable. The world has lost the most talented actor, the nicest human being and a real fighter!! All my love and strength to the family ? #RIP #IrrfanKhan
— Parineeti Chopra (@ParineetiChopra) April 29, 2020
ഏതാനും ദിവസം മുന്‍പാണ് ഇര്‍ഫാന്‍ ഖാന്‍റെ മാതാവ് സയ്യിദ ബീഗം അന്തരിച്ചത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ആയിരുന്ന ഇര്‍ഫാന് മാതാവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജയ്‍പൂരില്‍ എത്താനായിരുന്നില്ല.
Post Your Comments