CinemaGeneralLatest NewsMollywoodNEWS

‘നീ കിടുവാണ് , പൊളിയാണ്, അന്യായമാണ്’ ; ബേസില്‍ ജോസഫിന് ജന്മദിനശംസകൾ നേർന്ന് ടൊവിനോ തോമസ്

ബേസിലിന് മറക്കാന്‍ പറ്റാത്ത ഒരു സമ്മാനമാണ് ടൊവിനോ നല്‍കിയിരിക്കുന്നത്

കുഞ്ഞിരാമായണം, ഗോദ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും താരം ചെയ്തിട്ടുണ്ട്. താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  മിന്നല്‍ മുരളി. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിന്റ ഷൂട്ടിംഗ് ലോക് ഡൗണിന് തുടർന്ന് നിർത്തി വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന് ജന്മദിനശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്.

 

 

View this post on Instagram

 

Happy birthday @ibasiljoseph ? I admire the way you enjoy your work !!! #candid #minnalmurali #throwback #waitingfornextschedule #missingthecerew

A post shared by Tovino Thomas (@tovinothomas) on

ബേസിലിന് മറക്കാന്‍ പറ്റാത്ത ഒരു സമ്മാനമാണ് ടൊവിനോ നല്‍കിയിരിക്കുന്നത്. ആക്ഷന്‍ പറയുമ്പോഴും പഴംപൊരി മുഖ്യം ബിഗിലെ എന്ന വാചകം മറക്കാത്ത സംവിധായകന്റെ വീഡിയോ ആണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ബേസില്‍ ജോസഫ് എത്തിയിരുന്നു. നാറ്റിച്ചു പട്ട ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു എന്നായിരുന്നു ബേസില്‍ ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബേസിലിന് കമന്റിന് മറുപടിയുമായി ടൊവിനോ തോമസും എത്തിയിരുന്നു. നീ കിടുവാണ് , പൊളിയാണ്, അന്യായമാണ് എന്നാണ് ടൊവിനോ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button