സിനിമാ പ്രേമികളെ നിരാശയിലാക്കി പ്രമുഖ നടന് ഇര്ഫാന് ഖാന് വിടവാങ്ങി. ആത്മസുഹൃത്തും നാടകസ്കൂളില്‍ ജൂനിയറും ആയിരുന്ന ഇര്‍ഫാന്റെ മരണവാര്‍ത്തയില്‍ പതറിയിരിക്കുകയാണ് താനെന്ന് കണ്ണീരോടെ നടന് അനുപം ഖേര്‍. 53 മരണപ്പെടേണ്ട ഒരു വയസ്സല്ലെന്നും ഇര്‍ഫാന്റെ മരണം വളരെ നേരത്തെ ആയിപ്പോയെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.
ഇര്ഫാന് ഇനി നമ്മോടൊപ്പം ഇല്ലെന്ന സത്യം വിശ്വസിക്കാന്‍ ഇനി വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ അനുപംഖേര്‍ ഇന്ത്യന്‍ സിനിമയ്ക്കു മാത്രമല്ല, ലോക സിനിമയ്ക്കു തന്നെ വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇര്‍ഫാന്റെ മരണം. രണ്ടു ദിവസം മുന്‍പായിരുന്നു താരത്തിന്റെ അമ്മയുടെ മരണം. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താരത്തിനു കഴിഞ്ഞിരുന്നില്ല
Nothing can be more heartbreaking and tragic than the news of passing away of a dear friend, one of the finest actors and a wonderful human being #IrrfanKhan. Saddest day!! May his soul rest in peace. #OmShanti ? pic.twitter.com/QSm05p7PfU
— Anupam Kher (@AnupamPKher) April 29, 2020
Post Your Comments