കാലൊക്കെ കൊള്ളാം!! ബിക്കിനിയെ തോല്‍പ്പിക്കുന്ന ചിത്രവുമായി പ്രമുഖ താരം

എനിക്ക് മറ്റുള്ളവരെ പോലെ ബിക്കിനി ചിത്രം ഇടാന്‍ കഴിയില്ല എന്നായിരുന്നു അയാള്‍ പറഞ്ഞത്

സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ വളരെപ്പെട്ടന്ന് തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമില്‍ രസകരമായ പോസ്റ്റ് പങ്കുവെച്ച്‌ ഇതിഹാസ നടന്‍ അമിതാഭ് ബച്ചന്‍. തന്റെ ബിക്കിനി വേര്‍ഷനാണ് താരം പങ്കുവെച്ചിരിക്കുന്നത്.

1983-ല്‍ പുറത്തിറങ്ങിയ ‘മഹാന്‍’ എന്ന ചിത്രം 37 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച കുറിപ്പിനൊപ്പം ചിത്രത്തിലെ ചില രസകരമായ കാര്യങ്ങള്‍ ബച്ചന്‍ പങ്കുവെച്ചിരിക്കുകയാണ്.

“മറ്റുള്ള ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്തമായി ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് എന്തുകൊണ്ട് ലൈക്കുകള്‍ ലഭിക്കുന്നില്ല എന്ന കാര്യം ഒരാള്‍ എന്നോട് വിശദീകരിക്കുകയായിരുന്നു. എനിക്ക് മറ്റുള്ളവരെ പോലെ ബിക്കിനി ചിത്രം ഇടാന്‍ കഴിയില്ല എന്നായിരുന്നു അയാള്‍ പറഞ്ഞത്. പെട്ടെന്ന് ഈ ചിത്രം ഓര്‍മ്മ വന്നു. ഇത് ശരിക്കും ബിക്കിനിയല്ല, അതിനെ തോല്‍പ്പിക്കുന്ന ഒന്നാണ്. എന്റെ മഹാന്‍ എന്ന സിനിമയില്‍ നിന്ന്.ട്രിപ്പിള്‍ റോള്‍. റിലീസ് ചെയ്തിട്ട് ഇന്നേക്ക് 37ാം വര്‍ഷം” എന്നാണ് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

കാലൊക്കെ കൊള്ളാം എന്ന രസകരമായ കമന്റുകളുമായി ആരാധകരും എത്തി

Share
Leave a Comment