ഗായിക അമൃത സുരേഷിനെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അനിയത്തി അഭിരാമി സുരേഷ്. മോഡലിംഗിലും പാട്ടിലും അഭിനയത്തിലും തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായും താരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ അഭിരാമി ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം Q & A സെക്ഷനിലൂടെ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ്. ക്രഷ് തോന്നിയതിനെപ്പറ്റിയും, ബ്രെക്ക് ആപ്പിനെ പറ്റിയും, പ്രണയത്തെകുറിച്ചുമെല്ലാം അഭിരാമി സംസാരിക്കുന്നത്.ബ്രേക്ക് അപ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നാണ് അഭിരാമി പറഞ്ഞത്.
ബ്രേക്കപ്പിനുശേഷം തോന്നിയത് എന്താണ് എന്ന ചോദ്യത്തിന് ഒന്നും തോന്നാൻ പോലും പറ്റിയില്ല. ഒരുതരം മരവിപ്പ്. പക്ഷെ അതൊരു ഘട്ടം മാത്രമാണ്, അതും വിജയിക്കും എന്നാണ് താരം നൽകിയ മറുപടി. ആദ്യമായി ക്രഷ് തോന്നിയത് സ്‌കൂൾ ടൈമിൽ ആയിരുന്നതായും താരം പറയുന്നു.
നിങ്ങൾ ഇപ്പോൾ സിംഗിൾ ആണോയെന്നാണ് മറ്റൊരൾ ചോദിച്ചിരിക്കുന്നത്. ഞാൻ മിംഗിൾ ആണെന്നാണ് താരം നൽകിയമറുപടി. എന്നാൽ ചേച്ചീടെ ലവർ ഫിലിം ഫീൽഡിൽ ഉള്ള ആളാണോ എന്ന ചോദ്യത്തിന് ആകാം അല്ലാതിരിക്കാം, എന്ന കമന്റുകളാണ് അഭിരാമി നൽകിയത്.
Post Your Comments