CinemaGeneralLatest NewsMollywoodNEWS

പൊന്മുട്ടയിടുന്ന താറാവിൽ ആദ്യം തീരുമാനിച്ചിരുന്ന നായകൻ മോഹൻലാൽ; പക്ഷേ അവസാനം ഉണ്ടായ ട്വിസ്റ്റ് ഇങ്ങനെ

ഘുനാഥ് പാലേരിയാണ് ചിത്രം ആദ്യം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്

1988–ൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ്  പൊന്മുട്ടയിടുന്ന താറാവ്. ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ് പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തിലെ ശ്രീനിവാസന്റെ തട്ടാൻ ഭാസ്‌കരൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തിന് പിന്നാലെ രസകരമായ ഒരു കഥ വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ.

രഘുനാഥ് പാലേരിയാണ് ചിത്രം ആദ്യം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. മോഹൻലാലിനെയാണ് അദ്ദേഹം ഈ ചിത്രത്തിലെ നായകനായി തീരുമാനിച്ചത്. ജയറാം ചെയ്ത വേഷമായിരുന്നു ശ്രീനിവാസന് ആദ്യം ഈ ചിത്രത്തിൽ കരുതി വെച്ചത്. എന്നാൽ അന്ന് ഈ ചിത്രം നടന്നില്ല.

പിന്നീട് സത്യൻ അന്തിക്കാട് ഈ ചിത്രമൊരുക്കാൻ തീരുമാനിച്ചപ്പോഴും മോഹൻലാൽ തന്നെ നായകനാവണം എന്നാണ് രഘുനാഥ് പലേരിയും സത്യൻ അന്തിക്കാടും തീരുമാനിച്ചത്. പക്ഷേ ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇന്നസെന്റ് ആണ് ശ്രീനിവാസൻ നായകനാവുന്നതാവും നല്ലതെന്ന് അവരോടു പറഞ്ഞത്.

കാരണം, മോഹൻലാൽ അപ്പോഴേക്കും മലയാളത്തിലെ ഏറ്റവും വലിയ താരവും അതുപോലെ വലിയ ചിത്രങ്ങൾ ചെയ്യുന്ന നടനെന്ന പേരുമെടുത്തിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം വളരെ ലളിതമായ ഒരു കഥ പറയുന്ന ചിത്രമായതു കൊണ്ട് തന്നെ മോഹൻലാൽ നായക വേഷത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരിക്കുമെന്നും, അത് ചിലപ്പോൾ ചിത്രത്തിന് ദോഷമായി വരാൻ സാധ്യതയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. തുടർന്നാണ് ശ്രീനിവാസനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button