CinemaGeneralLatest NewsMollywoodNEWS

മോഹൻലാലും സുചിത്രയും ഒന്നായിട്ട് ഇന്നേക്ക് 32 വര്‍ഷം; ആശംസകളുമായി ആരാധകര്‍

1988 ഏപ്രില്‍ 28ന് ഒരു വ്യാഴാഴ്ചയായിരുന്നു ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്

മലയാള സിനിമയിലെ സൂപ്പർ താരം മോഹൻലാലും സുചിത്രയും ഒന്നായിട്ട് ഇന്നേക്ക് 32 വര്‍ഷം തികഞ്ഞിരിക്കുകയാണ്. പതിവുപോലെ മലയളത്തിന്റെ പ്രിയ താരത്തിന് വിവാഹ വാര്‍ഷിക ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. എന്നാൽ വിവാഹവാര്‍ഷികം സംബന്ധിച്ച് ഒന്നും തന്നെ മോഹൻലാൽ തന്റെ പേജുകളിൽ പങ്കുവെച്ചിട്ടില്ലെങ്കിലും ആരാധകർ ഇതൊരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

1988 ഏപ്രില്‍ 28ന് ഒരു വ്യാഴാഴ്ചയായിരുന്നു ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ഇവരുടെ വിവാഹവിഡിയോ ഇന്നും സോഷ്യൽ മീഡിയിൽ തരംഗമാണ്.

ലോക്ഡൗൺ കാലത്ത് മോഹൻലാലും കുടുംബവും ചെന്നൈയിലെ വീട്ടിലാണ് ഉളളത്. മക്കളും ഇവിടെ തന്നെയാണെന്നാണ് അറിയാൻ കഴിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button