CinemaGeneralLatest NewsMollywoodNEWS

ബീന ആന്‍റണിക്ക് വിവാഹ വാർഷിക സമ്മാനമായി “പച്ച ചക്ക ” നൽകി മനോജ് ; ഈ ഗിഫ്റ്റ് കലക്കിയെന്ന് ആരാധകർ

വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ പെട്ടെന്ന് തലയിൽ ഒരു "ബൾബ് " മിന്നി..

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലുടെയും ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. പ്രണയിച്ച് വിവാഹിതരായ ഇവർക്ക് നിരവധി ആരാധകരാണ് ഉള്ളത്.  ഇപ്പോഴിതാ തങ്ങളുടെ 17 – വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും.  ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മനോജ് ലോക് ഡൗണ്‍ സമയത്തെ വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകന്നത്.

കുറിപ്പിന്റെ പൂർണരൂപം……………………………………………..

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം “ലോക് ഡൗൺ” ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു…
വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ .. പെട്ടെന്ന് തലയിൽ ഒരു “ബൾബ് ” മിന്നി..
രണ്ടു ദിവസം മുമ്പ് അവൾ എന്നോട്‌ ഒരു കാര്യം പറഞ്ഞിരുന്നു.. “ചക്കവറുത്തത് തിന്നാൻ കൊതിയാവുന്നു… ”
ഒന്നും ആലോചിച്ചില്ല.. വണ്ടിയുമെടുത്ത് വിട്ടു.. മാസ്കിട്ട് ഹെൽമറ്റിട്ട് സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാംന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു… നിറഞ്ഞ സന്തോഷത്തോടെ അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്കി… അവള് ഹാപ്പി … ഞാനതിലേറേ ഹാപ്പി… (because total gift expense 160 rs)…
ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് “പച്ച ചക്ക ” വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്… എന്താല്ലേ..??! എൻ്റെ “ലോക് ഡൗൺ പരമ്പര ദൈവങ്ങളേ.. ” എല്ലാം കാണുന്നുണ്ടല്ലോ അല്ലേ..!!!
എന്തായാലും ഇന്ന് തന്നെ “gift ” വറുക്കും..
അപ്പോൾ ശരി എല്ലാവരും Safe ആയി ഇരിക്കൂ..
” STAY HOME .. STAY SAFE..

shortlink

Related Articles

Post Your Comments


Back to top button