Uncategorized

അട്ടപ്പാടിയുടെ വിശേഷങ്ങൾ ഇനി നമുക്കും കാണാം ; യൂട്യൂബ് ചാനലുമായി നഞ്ചമ്മ

'കലക്കാത്ത' എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി കൊണ്ടാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ ശ്രദ്ധ നേടുന്നത്.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച കലാകാരിയാണ് നഞ്ചമ്മ.  ചിത്രത്തിലെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി കൊണ്ടാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ്  അട്ടപ്പാടിയുടെ സ്വന്തം കലാകാരി. കഴിഞ്ഞ ദിവസമാണ് നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തത്. അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികൾ ,ജീവിതാനുഭവങ്ങൾ ,പാചക രീതികൾ ,തനതു വൈദ്യം എന്നിവയൊക്കെയാണ് ചാനലിലൂടെ നഞ്ചമ്മ പങ്കുവയ്ക്കുക.

അയ്യപ്പനും കേശിയും തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന് മുമ്പേ തന്നെ നഞ്ചമ്മയുടെ   ഗാനം വൈറലായി മാറിയിരുന്നു. .നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയിട്ടുള്ളത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്.

shortlink

Post Your Comments


Back to top button