GeneralLatest NewsNEWS

ഹണിമൂണ്‍ ഇവിടെയാവണം; വിവാഹ ശേഷമുള്ള യാത്രയെക്കുറിച്ച് എലീന പടിക്കല്‍

ബിഗ് ബോസിന് ശേഷം സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് കുറേ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു

നടിയായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായും താരം എത്തിയിരുന്നു. എന്നാൽ കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലായതോടെ യാത്രകള്‍ പോകാനാവാത്ത വിഷമത്തിലാണ് ഇപ്പോൾ എലീന പടിക്കല്‍. ബിഗ് ബോസിന് ശേഷം സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് കുറേ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നെന്നും അതെല്ലാം ഒഴിവാക്കേണ്ടി വന്നെന്നും ഭീതിയെല്ലാം കെട്ടടങ്ങിയിട്ടു വേണം യാത്രകളിലേക്ക് കടക്കാനെന്നും എലീന പറയുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് എലീന ഈ കാര്യം പറയുന്നത്.

‘ബോറടിക്കുമ്പോള്‍ ഒരു യാത്ര പോയാല്‍ ഫ്രഷ്‌നസ്സ് കിട്ടും. ശരീരത്തിനും മനസ്സിനും ഉന്മേഷവും സന്തോഷവും നല്‍കാന്‍ യാത്രയോളം മറ്റൊരു മരുന്നില്ല. ലോക്ഡൗണില്‍ ഇളവ് വരുത്തിയാലും യാത്രകള്‍ക്കു പല നിര്‍ദേശങ്ങളും പാലിക്കേണ്ടതായി വരും. മിക്ക ടൂറിസ്റ്റ് ഇടങ്ങളും ഉടനെ തുറക്കാനും സാദ്ധ്യതയില്ല. അതുകൊണ്ടുതന്നെ പല യാത്രാ പ്ലാനും പദ്ധതികളുമൊക്കെ നടക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.’

‘എനിക്കേറ്റവും പോകുവാന്‍ ഇഷ്ടമുള്ള ഇടമാണ് ബെല്‍ജിയത്തിലെ ടുമാറോലാന്‍ഡ്. എന്നെ ഒറ്റയ്ക്ക് ദൂരയാത്രകള്‍ക്കു വിടാന്‍ അപ്പനും അമ്മയ്ക്കും താത്പര്യമില്ല. വിവാഹശേഷം പോയാല്‍ കുഴപ്പമില്ലല്ലോ, അതുകൊണ്ട് വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ അവിടെ പ്ലാന്‍ ചെയ്യണം എലീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button