CinemaGeneralLatest NewsMollywoodNEWS

ബ്രേക് അപ് വേണം എങ്കിലേ, ജീവിതത്തിൽ നിന്ന് നാം എന്തെങ്കിലും പഠിക്കൂ ; നടി മറീന മെെക്കിൾ പറയുന്നു

പെട്ടന്ന് തന്നെ ഒരാളെ പ്രേമിച്ച് അയാളെ തന്നെ വിവാഹം ചെയ്യുന്നതിൽ ഒരു എന്റർടെയ്‌ൻമെന്റ് ഇല്ലല്ലോ

മലയാളത്തിലെ യുവ നടിമാരിൽ മുൻ നിരയിലുള്ള താരമാണ് മറീന മൈക്കിൾ. ഇപ്പോഴിതാ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിന്റെ ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഒപ്പം ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം വളരെ രസകരമായ മറുപടിയും താരം നൽകുന്നുണ്ട്.

ലോക്ക്‌ഡൗണിൽ കുടുംബത്തോടൊപ്പം കോഴിക്കോടുള്ള വീട്ടിലാണ് മറീന. ഫിറ്റ്‌നസ് കാര്യങ്ങൾ ശ്രദ്ധിച്ചും  സിനിമകൾ കണ്ടുമാണ് സമയം ചെലവഴിക്കുന്നതെന്ന് താരം പറഞ്ഞു. ഇതിനിടയിലാണ് വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ആരാധകർ ചോദിച്ചത്.

എന്നാൽ വിവാഹത്തെ കുറിച്ച് ഉടൻ ആലോചിക്കുന്നില്ലെന്നാണ് മറീന പറഞ്ഞത്. ഭാവി ജീവിത പങ്കാളിയെ കുറിച്ച് തനിക്കു പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും ഇല്ലെന്ന് മറീന പറഞ്ഞു. “ആളുകൾ എപ്പോഴും മാറികൊണ്ടിരിക്കും. അതുകൊണ്ട് ഇങ്ങനെയുള്ള ഒരാൾ വേണം പങ്കാളിയായി എന്നൊന്നും പറയാൻ സാധിക്കില്ല. മനുഷ്യരുടെ സ്വഭാവം സീസൺ പോലെ മാറും. പത്ത് വർഷം മുൻപുള്ള ഞാനല്ല
ഇപ്പോഴത്തെ ഞാൻ” മറീന പറഞ്ഞു.

ബ്രേക്കപ്പിനെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും നടി പറഞ്ഞിരുന്നു. “എല്ലാവരുടെയും ജീവിതത്തിൽ ബ്രേക് അപ് ഉണ്ടാകും. ബ്രേക് അപ് വേണം. എങ്കിലേ, ജീവിതത്തിൽ നിന്ന് നാം എന്തെങ്കിലും പഠിക്കൂ. പെട്ടന്ന് തന്നെ ഒരാളെ പ്രേമിച്ച് അയാളെ തന്നെ വിവാഹം ചെയ്യുന്നതിൽ ഒരു എന്റർടെയ്‌ൻമെന്റ് ഇല്ലല്ലോ! ലൈഫിൽ കുറച്ചൊക്കെ സാഡ് ആവണ്ടേ മോനൂസേ..” മറീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button