ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന് താരമാണ് ലെന. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം ഇപ്പോൾ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുന്നത്.
പഴയൊരു സീരിയലില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ലെന പറയുന്നത്. ലെനയ്‌ക്കൊപ്പം നടി ശ്രീവിദ്യയാണ് ചിത്രത്തിലുള്ളത്. തന്റെ ജീവിതം മാറ്റി മറിച്ച ടെലിവിഷന്‍ സിരീസാണ് ഓമനത്തിങ്കള്‍ പക്ഷി. ഇന്ന് രാത്രി 7.30 മുതല്‍ വീണ്ടും ഈ പരമ്പര ടെലികാസ്റ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ലെന പോസ്റ്റ് ഇട്ടത്.
ലെനയുടെ പോസ്റ്റിന് താഴെ സിനിമാ താരങ്ങളടക്കം ഒരുപാട്‌പേരാണ് കമന്റുകള്‍ ഇട്ടത്. ഞാന്‍ പണ്ട് ഇത് കണ്ടിട്ടുണ്ട്. അടിപൊളി ആയിരുന്നു എന്നാണ് നടി അനുശ്രീയുടെ കമന്റ്. ആ സമയത്ത് ഏഷ്യാനെറ്രില്‍ ഒരുപാട് നല്ല സീരിയലുകളുണ്ടായിരുന്നു. അമ്മമാര്‍ ഇപ്പോള്‍ വാര്‍ത്ത കണ്ടിരിക്കുകയായിരുന്നു. ഇനി മുതല്‍ എല്ലാവരും സീരിയല്‍ മാത്രമായിരിക്കും കാണുന്നതെന്ന് പറയുകയാണ് ആരാധകര്‍.
വിവാഹത്തോടെ ആറേഴ് മാസം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന തനിക്ക് വരുമാനമൊന്നുമില്ലാതെ വീട്ടിലിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുന്നത് ശരിയാവില്ലെന്ന് തോന്നിയിരുന്നു. കരിയറില്‍ ബ്രേക്ക് വന്ന സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയിലേക്ക് നായിക വേഷം വരുന്നത്. കേട്ടപാതി ഓകെ പറയുകയായിരുന്നു. ആ സീരിയല്‍ മലയാള ടെലിവിഷന്‍ റേറ്റിംഗില്‍ ഹിറ്റായി. അങ്ങനെയാണ് താന്‍ അഭിനയത്തിലേക്ക് എത്തിയതെന്ന് ലെന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
Leave a Comment