ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിന്റെ ഭാഗ്യ നായിക എന്നാണ് ആരാധകർ ഐശ്വര്യയെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിത തന്റ ആദ്യ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ ഓർമകൾ പങ്കുവെയ്ക്കുകയാണ് താരം. തന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി താൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ കുറിച്ചായിരുന്നു താരത്തിന്റെ വാക്കുകൾ. ആദ്യ ചിത്രത്തിലെ കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ആ ദിനങ്ങളെ കുറിച്ച് താരം വിവരിച്ചത്.
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയ്ക്കായി ഞങ്ങൾ ഒരുപാട് വസ്ത്രങ്ങൾ ട്രയൽ ചെയ്ത് നോക്കിയിരുന്നു. എന്നാൽ അതിൽ കുറച്ച് വസ്ത്രങ്ങൾ മാത്രമായിരുന്നു ചിത്രത്തിന് വേണ്ടി ഉപയോഗിച്ചത്. ഷൂട്ടിന് കൂടുതൽ ഉപയോഗിച്ചത് തന്റെ പേഴ്സണൽ കളകഷനിൽ നിന്നുള്ള വസ്ത്രങ്ങൾ തന്നെയായിരുന്നു എന്ന് ഐശ്വര്യ കുറിച്ചു. ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്,
Post Your Comments