
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന് മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികമാണിന്നു. 1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലും സിനിമാനിര്‍മ്മാതാവും നടനുമായ ബാലജിയുടെ മകള്‍ സുചിത്രയും ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. തിരുവനന്തപുരം വഴുതക്കാട്ടുള്ള സുബ്രഹ്മണ്യംഹാളിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.

അന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയ താരത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ രീതിയില്‍ ഫാന്‍സുകാര്‍ എത്തിയിരുന്നു. പത്തരയോടെ ഗതാഗതം സ്തംഭിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് എത്തി. രണ്ട് അസിസ്റ്റന് കമ്മീഷണറും ഇരുപത്തഞ്ചുപോലീസുകാരും അടങ്ങുന്ന സംഘമായിരുന്നു സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഹാളിന്റെ ഒരു വശം സിനിമാക്കാര്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരുന്നു.തിരക്കുകാരണം ഹാളിലും പരിസരത്തുമായി സ്ഥാപിച്ച ടെലിവിഷനിലൂടെയാണ് പലരും ചടങ്ങുകള്‍ കണ്ടത്.
എന്നാല്‍ ഇന്ന് തിരക്കുകള്‍ ഒന്നുമില്ലാതെ ഇല്ലാതെ ഈ ദിനം ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. കൊറോണയെ തുടര്‍ന്ന് ചെന്നൈയിലാണ് താരം. ലോകം മുഴുവന്‍കൊറോണ വൈറസിന്റെ വ്യാപനത്തിലുള്ള ആശങ്കയിലാണ് താരം. കൊവിഡ് 19 ബോധവത്കരണത്തിന് കരുത്തേകുന്ന പരിപാടികളിലെല്ലാം സജീവമാകുന്ന താരം ആരോഗ്യപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും വിളിച്ച് സുഖവിവരങ്ങള്‍ തേടുകയും ധനസഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു.
മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബികടലിന്റെ സിംഹം ആണ് താരത്തിന്റെ പുതിയ ചിത്രം. എന്നാല്‍ കൊറോണയെ തുടര്‍ന്ന് റിലീസ് മാറ്റി വച്ചിരിക്കുകയാണ്.
Post Your Comments