ബോളിവുഡ് നടൻ ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ധിരുബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതായി ആജ് തക് റിപ്പോർട്ട് ചെയ്യുന്നു.
ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവ രോഗത്തിന് ഇർഫാൻ നേരത്തേ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് അടുത്തിടേയാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായത്. അംഗ്രേസി മീഡിയമാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഇര്‍ഫാന്‍ ഖാന്റെ അമ്മ അന്തരിച്ചത്. എന്നാൽ താരം മുംബൈയില്‍ ആയതിനാല്‍ സംസ്‌കാര ചടങ്ങിന് എത്താനായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments