മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ കുഞ്ഞുതാരമാണ് പാറുക്കുട്ടി. ഉപ്പും മുളകിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായാണ് പാറുക്കുട്ടി എത്തിയത്. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍കുമാറിന്റേയും ഗംഗയുടേയും മകളാണ് അമേയ എന്ന പാറുക്കുട്ടി. നാലാം മാസം മുതല്‍ പരമ്പരയിലെത്തിയ പാറുക്കുട്ടി ആദ്യമായി അച്ഛായെന്ന് വിളിച്ചതും ഒന്നാം പിറന്നാള്‍ ആഘോഷിച്ചതിനുമൊക്കെ പ്രേക്ഷകരും സാക്ഷികളായിരുന്നു. ഇപ്പോഴിതാ പാറുക്കുട്ടി
ചേച്ചിക്കുട്ടിയാവാന്‍ പോവുകയാണ് എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിന് പിന്നാലെയായാണ് പാറുക്കുട്ടിയുടെ അച്ഛനും അമ്മയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
8ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു പാറുക്കുട്ടിയുടെ അച്ഛനും അമ്മയും ആഘോഷിച്ചത്. വിവാഹത്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഉപ്പും മുളകിലെ കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇടയ്ക്ക് ചാനല്‍ പരിപാടികളിലും മറ്റും പാറുക്കുട്ടിയുടെ അമ്മയും പങ്കെടുത്തിരുന്നു.
പാറുക്കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ആശംസകള്‍ അറിയിച്ചത്. പാറുക്കുട്ടിയെ കാണാനായാണ് പരമ്പര കാണുന്നതെന്നായിരുന്നു പലരും പറഞ്ഞത്. പ്രായം കുറഞ്ഞ ബാലതാരത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമാണ്.
Post Your Comments