മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ ഹാസ്യ പരിപാടികളുമായി താരം എത്താറുണ്ട്. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോൾ തന്റെ പ്രണയത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.
പ്രണയമുണ്ടായിരുന്നു, എന്നാല്‍ ആ ബന്ധം ജീവിതം മുഴുവന്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ പിരിയുകയായിരുന്നു എന്നാണ് സുബി പറയുന്നത്. പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയല്‍. അദ്ദേഹത്തിന്റെ നിലപാടുകളാണ് ആ ബന്ധം ഇല്ലാതാക്കിയത്. ചില കാര്യങ്ങള്‍ സംസാരിച്ചതോടെ പിരിയുകയായിരുന്നു. അദ്ദേഹം വേറെ വിവാഹം കഴിച്ചിരുന്നു. കുട്ടികളൊക്കെയായി അദ്ദേഹത്തിന്. സിനിമാരംഗത്തുള്ളയാളല്ല അദ്ദേഹം. ഇപ്പോഴും ആ സൗഹൃദം അതേപോലെ തുടരുന്നുണ്ട്. അദ്ദേഹം വിദേശത്തായതിനാല്‍ കുടുംബത്തെ വിട്ട് പോവാന്‍ തനിക്ക് സാധിക്കാത്തതും പിരിയാനുള്ള കാരണങ്ങളിലൊന്നായിരുന്നു സുബി പറഞ്ഞു.
ഒപ്പം തന്റെ വിവാഹത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. വിവാഹ ആലോചനകള്‍ ഇപ്പോഴും വരുന്നുണ്ട്. വീട്ടുകാര്‍ക്കും താന്‍ വിവാഹിതയായി കാണാന്‍ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മാര്യേജ് പറ്റില്ല എന്നുള്ളത് കൊണ്ടാണ് വിവാഹം വൈകുന്നത്. പ്രണയ വിവാഹത്തിന് വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ പ്രണയത്തിന്റെ ക്ലച്ച് പോയതുകൊണ്ട് അത് വരുന്നുമില്ല. കല്യാണം കഴിച്ച് നോക്കിയാലോ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ഇപ്പോള്‍ അതിന് മൂഡില്ലെന്നുള്ള മറുപടിയാണ് താന്‍ നല്‍കാറുള്ളതെന്നും സുബി പറഞ്ഞു.
Post Your Comments