സംവിധായകനെന്ന നിലയില്‍ തമിഴില്‍ സക്സസ് സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ തമിഴിലെ പ്രമുഖ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റൊരു താരത്തെ നായകനാക്കി സിനിമ ചെയ്താല്‍ അതൊരു വലിയ കുറച്ചിലായിട്ടാണ് തമിഴ് സിനിമാ ലോകം കാണുന്നതെന്ന് സംവിധായകന് സിദ്ധിഖ്. താന്‍ പ്രസന്നയെ നായകനാക്കി ‘സാധു മിരണ്ട’ എന്ന സിനിമ ചെയ്യുമ്പോള്‍ അങ്ങനെയുള്ള അഭിപ്രായങ്ങള്‍ നിരവധിപേര്‍ തുറന്നു പറഞ്ഞതായി സിദ്ധിഖ് പറയുന്നു.
‘പ്രസന്നയെ നായകനാക്കി സിനിമ ചെയ്തപ്പോള്‍ പലരും പറഞ്ഞു. “നിങ്ങളെ പോലെ തമിഴില്‍ സിനിമ ചെയ്തു സക്സസ് ആയ സംവിധായകന് പ്രസന്നയെ പോലെയുള്ള താരങ്ങളുടെ പിറകെ എന്തിന് പോകണം. വിജയ് വിക്രം പോലെയുള്ള തമിഴിലെ സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ഈസിയായി ലഭിക്കുന്ന ഒരാള്‍ എന്തിന് അങ്ങനെ ചെയ്യണം”, എന്നതായിരുന്നു അവരുടെ ചോദ്യം. അതെന്തോ വലിയ തെറ്റ് പോലെയാണ് അവര്‍ കാണുന്നത്. ഞാന്‍ പറഞ്ഞു “എന്റെ ഈ സിനിമയ്ക്ക് പ്രസന്നയെ പോലെ ഒരു നടന് മതി. ഞാന്‍ അത്ര വലിയ സിനിമ ഒന്നുമല്ല ചെയ്യുന്നത്. എന്റെ സിനിമയ്ക്ക് അനുയോജ്യനായ നടന് തന്നെയാണ് പ്രസന്ന”. എന്നാലും നിങ്ങളുടെ ഇമേജ് വച്ച് അങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ അല്ലെ എനിക്ക് ഇമേജ് നല്‍കുന്നത് ഞാന്‍ അങ്ങനെയൊരു ഇമേജ് എനിക്ക് നല്കിയിട്ടില്ലല്ലോ എന്ന് മറുപടി നല്‍കുകയും ചെയ്തു’.
Post Your Comments