
മലയാള സിനിമ മേഖലയില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ രണ്ടുപേര്‍ അടുത്തടുത്ത ദിനങ്ങളില്‍ വിട്ടുപോയിരിക്കുകയാണ്. സിനിമാ സീരിയല്‍ രംഗത്തെ പ്രതിഭ രവി വള്ളത്തോള്‍ അന്തരിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വന്നത് പ്രമുഖ കോസ്റ്റ്യൂമര്‍ വേലായുധന് കീഴില്ലത്തിന്റെ മരണ വാര്‍ത്തയാണ്. ഇരുവരും നടന് ജഗതി ശ്രീകുമാറിന്റെ പ്രിയപ്പെട്ടവരും. പ്രിയപ്പെട്ട കൂട്ടുകാരുടെ വേര്‍പാടിന്റെ വേദനയിലാണ് താരം.
ജഗതിയുടെ മകന് രാജ്കുമാറാണ് മൊബൈല്‍ ഫോണിലൂടെ രവി വള്ളത്തോള്‍ മരിച്ച വാര്‍ത്ത കാട്ടികൊടുത്തത്. ഇത് കണ്ട കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിറച്ചു. ഉരിയാടാനാകാത്ത അവസ്ഥയിലും കുറെ നേരം കുനിഞ്ഞിരുന്നു.
ജഗതിയുടെ പ്രിയപ്പെട്ട കോസ്റ്റ്യൂമറായിരുന്നു വേലായുധന്. കാര്‍ അപകടത്തിനു ശേഷം വിശ്രമത്തില്‍ ആയിരുന്ന ജഗതി നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിച്ച ഗോകുലത്തിന്റെ പരസ്യചിത്രത്തില്‍ കോസ്റ്റ്യൂമറായി എത്തിയതും വേലായുധനായിരുന്നു.
എഴുപതുകളില്‍ കേരള സര്‍വകലാശാലയില്‍ ഒരുമിച്ചു നാടകങ്ങളില്‍ അഭിനയിച്ചിരുന്നു ജഗതിയും രവി വള്ളത്തോളും. അന്ന് പെണ്‍വേഷത്തില്‍ രവി വള്ളത്തോള്‍. നായകന് ജഗതി. ആ ചിത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Post Your Comments