
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് പഴയകാല ഓര്‍മ്മകള്‍ പലതും താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം.
മിനിസ്ക്രീനില്‍ തിളങ്ങി നിന്നിരുന്ന പ്രിയ നടന് നിഹാല്‍ പിളളയുമായുളള വിവാഹത്തോടെയാണ് അഭിനയം വിട്ടത്. ഇരുവരുടെയും വിവാഹ ചടങ്ങുകളിലെ മനോഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പൂര്‍ണ്ണിമ.
തമിഴ് ശൈലിയിലാണ് പ്രിയ മോഹന്റെ വിവാഹം നടത്തിയത്. തങ്കച്ചിക്കും തങ്കയിന് കണവനും ആശംസയെന്ന് പറഞ്ഞ് രസകരമായ പോസ്റ്റുമായി പൂര്‍ണിമ എത്തിയിരുന്നു. പണ്ടക്കല് മുഹൂര്‍ത്തം മുതല്‍ ശാന്തിമുഹൂര്‍ത്തം വരെയുള്ള കാര്യങ്ങളെക്കുറിച്ചും പറഞ്ഞ താരം ശരിക്കും ചിരിച്ച് രസിക്കാവുന്ന കാര്യങ്ങളാണ് ഈ തമിഴ് വിവാഹത്തിലേതെന്നും കുറിച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ ഏറ്റെടുത്ത ആരാധകര്‍ കൂടുതല്‍ പേരും ആവശ്യപ്പെട്ടത് നക്ഷത്രയുടെ ചിത്രമായിരുന്നു. പൂര്‍ണിമയുടെ ഇളയമകള്‍ നക്ഷത്രയെ ഈ ചിത്രത്തില്‍ കാണാനില്ല. ഇതോടെ നക്ഷത്രയുടെ ഫൊട്ടോ ഷെയര്‍ ചെയ്യാമോയെന്ന് നിരവധി ആരാധകര്‍ കമന്റിട്ടു. ആരാധകരുടെ ആഗ്രഹം പോലെ കുഞ്ഞു നക്ഷത്രയുടെയും പ്രാര്‍ഥനയുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പൂര്‍ണിമ.
Post Your Comments