വിഘ്നേഷ് ശിവന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ‘നാനും റൗഡി താൻ’. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും ബോക്സ് ഓഫീസ് വിജയവും വിഘ്നേഷിനെ തേടിയെത്തിയിരുന്നു. വിജയ് സേതുപതിയും നയൻതാരയുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഒപ്പം വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കവും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുള്ളൊരു പഴയ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ്. ഒരു കാലത്ത് പോണ്ടിച്ചേരിയിൽ എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ എന്ന ഹാഷ്ടാഗും വിഘ്നേഷ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്. ലോക്ക്ഡൗൺ സമയത്തും ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്.
Post Your Comments