ജീവന്‍ നഷ്‌ടപ്പെടുമായിരുന്ന അവസ്ഥയില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിനു കാരണം ജഗതി

'ലാലേ കുനിയൂ'...എന്ന് വിളിച്ചു പറഞ്ഞു. സാധാരണഗതിയില്‍ ഒരാള്‍ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാല്‍, പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക.

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാര്‍. മോഹന്‍ലാല്‍- ജഗതി കോമ്പിനേഷന്‍ ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ കൂട്ടുകെട്ടിലെ നിത്യ വിസ്മയമാണ് പ്രിയദര്‍ശന്‍ ഒരുക്കിയ കിലുക്കം. 29 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കിലുക്കത്തിനു എന്നും ആരാധകര്‍ ഏറെയാണ്‌. എന്നാല്‍ കിലുക്കത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്‌ടപ്പെടാത്ത ഒരു സംഭവം സിനിമയുടെ ചിത്രീകരണവേളയില്‍ നടന്നിരുന്നുവെന്ന് നടന്‍ നന്ദു. ആ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ ജീവന്‍ നഷ്‌ടപ്പെടുമായിരുന്ന അവസ്ഥയില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഒരുസംഭവം നന്ദു ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ ആ പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്.

സംഭവത്തെക്കുറിച്ച് നന്ദുവിന്റെ വാക്കുകള്‍ ഇങ്ങനെ.. ”കിലുക്കം സിനിമയിലെ ഏറ്റവും വലിയ ഡെയിഞ്ചറസ് സംഭവമായിരുന്നു ട്രെയിന് മുകളിലെ സോംഗ് സീക്വന്‍സ്. ചിത്രീകരണത്തിനിടയില്‍ അമ്ബിളി ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) പെട്ടെന്ന് ‘ലാലേ കുനിയൂ’…എന്ന് വിളിച്ചു പറഞ്ഞു. സാധാരണഗതിയില്‍ ഒരാള്‍ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാല്‍, പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക. അങ്ങനെ ലാലേട്ടന്‍ ചോദിച്ചിരുന്നെങ്കില്‍ നമുക്കിന്ന് മോഹന്‍ലാലിനെ നഷ്‌ടമായി പോയേനെ. ഇലക്‌ട്രിക് ലൈന്‍ ആയിരുന്നു പിറകില്‍. ലാലേട്ടന്റെ മുടിയില്‍ തട്ടികൊണ്ടാണ് അത് കടന്നു പോയത്. സകലപേരും സ്‌തബ്‌ധരായി നിന്നുപോയി. ലാലേട്ടന്റെ റിഫ്ളക്‌സ് ആക്ഷന്‍ ഗംഭീരമായിരുന്നു. ”

Share
Leave a Comment