കുട്ടന്‍ തമ്പുരാന്‍ ചെയ്തത് കൊണ്ട് താന്‍ അത്തരം വേഷങ്ങളിലേക്ക് മാത്രം പരിഗണിക്കപ്പെടെണ്ട നടനാണ് എന്ന തോന്നലിനെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന് നടന്‍ മനോജ് കെ ജയന്‍ പറയുന്നു. നടന്‍ മുരളിയുമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അത് തന്നില്‍ വലിയ പ്രചോദനമാണ് നല്‍കിയതെന്നും അദ്ദേഹത്തിനൊപ്പം അഭിനയിച്ച മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു ക്ലാസ് ചിത്രങ്ങള്‍ ഓര്‍ത്തെടുത്ത് കൊണ്ട് മനോജ് കെ ജയന്‍ പങ്കുവയ്ക്കുന്നു.
“ചമയവും വെങ്കലമൊക്കെ മുരളി എന്ന മഹാനടനൊപ്പം ചെയ്തപ്പോള്‍ അഭിനയത്തില്‍ എനിക്കത് ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ഒരു അഭിനയ മത്സരമായിരുന്നില്ല, ഭരതേട്ടന്‍ ആക്ടേഴ്സിനെ കൈകാര്യം ചെയ്യുന്ന രീതി മറ്റൊരു തരത്തിലാണ്. നമ്മളെ അങ്ങ് അഴിച്ചു വിടും. അതില്‍ നിന്ന് എന്താണ് വേണ്ടത് എന്നുള്ളത് ഭരതേട്ടന്‍ കൃത്യമായി എടുക്കും. മുരളി ചേട്ടനോട് അഭിനയിക്കുമ്പോള്‍ നമ്മള്‍ കളിച്ചു തന്നെ ജയിക്കണം അത്ര ജീനിയസ് ആണ് അദ്ദേഹം. എന്റെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിന്റെ ഇമേജ് പൊളിച്ചെഴുതിയത് ചമയത്തിലെ കഥാപാത്രമാണ്. ഈ കഥാപാത്രം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കുട്ടന്‍ തമ്പുരാന്‍ പോലെയുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന സ്റ്റീരിയോ ടൈപ്പ് നടനായി മാറിയേനെ”. മനോജ് കെ ജയന്‍ പറയുന്നു.
Post Your Comments