GeneralMollywood

ഭക്ഷണത്തിന് ബുദ്ധിമുട്ട്, ലണ്ടനില്‍ കുടുങ്ങി കിടക്കുന്ന സഹോദരനെക്കുറിച്ച് ആശങ്ക പങ്കുവെച്ച്‌ നടി മാളവിക

ആദിത്യ താമസിക്കുന്ന മുറിയില്‍ പാചകം ചെയ്യാനുള്ള സൗകര്യമില്ല. പുറത്തെ റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും സുരക്ഷിതമല്ല.

കൊറോണ വൈറസ് വ്യാപനം പല രാജ്യങ്ങളും ലോക് ഡൌണിലാണ്. തിരിച്ചു നാട്ടില്‍ എത്താന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ് പലരും. ഇപ്പോഴിതാ ലണ്ടനില്‍ കുടങ്ങി കിടക്കുന്ന സഹോദരനെ കുറിച്ച്‌ പങ്കുവച്ച് നടി മാളവിക മോഹനന്‍. സഹോദരന്‍ ആദിത്യ തിരികെ എത്താനാകാതെ മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

”ക്യാമ്ബസിന് പുറത്തുള്ള വാടക വീട്ടിലാണ് ആദിത്യ താമസിക്കുന്നത്. ഒരു മുറിയും കിടക്കയും മാത്രമാണ് അവനുള്ളത്. മറ്റു രാജ്യത്തുളള കുട്ടികള്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലേയ്ക്ക് പോയി കഴിഞ്ഞു. ഇപ്പോള്‍ അവന്‍ റൂമില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്”- മാളവിക അഭിമുഖത്തില്‍ പറഞ്ഞു.

”ജീവിക്കാന്‍ ഏറെ ചിലവേറിയ രാജ്യമാണ് ലണ്ടന്‍. ആദിത്യന് തല്‍ക്കാലം അവിടെ ജീവിക്കാനാവശ്യമായ പണം ഞങ്ങള്‍ എത്തിച്ച്‌ കൊടുത്തിട്ടുണ്ട്. ഭഭ്രമായ സാമ്ബത്തിക സ്ഥിതിയില്ലാത്ത കുടുംബത്തില്‍ നിന്ന് വരുന്ന കുട്ടികളുടെ അവസ്ഥ ആലോചിച്ചു നോക്കൂ? ആദിത്യ താമസിക്കുന്ന മുറിയില്‍ പാചകം ചെയ്യാനുള്ള സൗകര്യമില്ല. പുറത്തെ റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും സുരക്ഷിതമല്ല. കഴിഞ്ഞ ഒരു മാസമായി സഹോദരന്‍ ടിന്നിലടച്ച്‌ ലഭിക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്.” മാളവിക പങ്കുവച്ചു

സഹോദരനോട് ഞങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ലണ്ടനിലുള്ള പലര്‍ക്കും ഇന്ത്യയിലേയ്ക്ക് വരാന്‍ തല്‍പാര്യമുണ്ടെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button