പ്രേം നസീര്‍-ഷീല പോലെ പഴയകാല മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനവാത്ത താര ജോഡിയായിരുന്നു മധു-ശ്രീവിദ്യ കോമ്പിനേഷന്‍. ഇവര്‍ ഒന്നിച്ചെത്തിയ നിരവധി സിനിമകള്‍ അക്കാലത്തെ വിജയ സിനിമകളായി മലയാള സിനിമയില്‍ അടയാളപ്പെട്ടിരുന്നു. പക്ഷെ ഒരവസരത്തില്‍ മധുവും-ശ്രീവിദ്യയും തമ്മില്‍ കലഹമുണ്ടാകുകയും, അതിന്റെ പേരില്‍ ഇനി മധുവിനൊപ്പം താന്‍ അഭിനയിക്കാനില്ലെന്ന് ശ്രീവിദ്യ പ്രഖ്യാപിക്കുകയും ചെയ്തു. മലയാള സിനിമാ ലോകം ഞെട്ടലോടെയാണ്ആ വാര്‍ത്ത കേട്ടത്.
ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ നിരവധി സിനിമകളുടെ നായകനും നായികയും വഴിപിരിയുന്നുവെന്ന വാര്‍ത്ത മലയാള സിനിമ വ്യവസായത്തിനും വലിയൊരു ഷോക്ക് ആയിരുന്നു. എന്നാല്‍ ഇരുവരുടെയും കലഹം മുന്നോട്ട് പോകുമ്പോഴും ഒരു വ്യവസ്ഥയില്‍ ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ ഒരാളുടെ മുഖം മാത്രം ക്യാമറയില്‍ വരത്തക്ക വിധം ചിത്രീകരിച്ചു കൊണ്ട് സിനിമ ചെയ്തു. മധുവിനെ കാണിക്കുമ്പോള്‍ അപ്പുറത്ത് ശ്രീവിദ്യ ഉണ്ടായിരുന്നില്ല, ശ്രീവിദ്യയുടെ മുഖം കാണിക്കാതെ ശ്രീവിദ്യയുടെ ഡ്യൂപ്പിനെ നിര്‍ത്തുകയും, ക്യാമറയില്‍ ശ്രീവിദ്യയുടെ മുഖം കാണിക്കുമ്പോള്‍ എതിര്‍വശത്ത് മധുവില്ലാതെ മധുവിന്റെ ഡ്യൂപ്പിനെ ഉപയോഗിക്കുകയും ചെയ്താണ് ഇരുവരും ഒന്നിച്ചുള്ള ഒന്ന് രണ്ടു സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്.ആ നാളുകളില്‍ അത്രയ്ക്കും വലിയ കലഹമായിരുന്നു മധുവും ശ്രീവിദ്യയും തമ്മില്‍.
Leave a Comment