മലയാള സിനിമയില്‍ പൗരുഷമുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ അതുല്യ പ്രതിഭ എന്‍എഫ് വര്‍ഗീസിന്റെ സിനിമാക്കഥകള്‍ വിവരിക്കുകയാണ് മലയാളത്തിന്റെ പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍. സുകുമാരന്‍ ശേഷം മലയാള സിനിമയില്‍ പ്രതിഫലം കണക്ക് പറഞ്ഞു വാങ്ങുന്ന മറ്റൊരു നടനെ താന്‍ കണ്ടിട്ടില്ലെന്ന് അന്തരിച്ച മഹാനടന് എന്‍എഫ് വര്‍ഗീസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞു കൊണ്ട് ജോണ്‍ പോള്‍ പങ്കുവയ്ക്കുന്നു.
എന്‍എഫ് വര്‍ഗീസിനെക്കുറിച്ച് ജോണ്‍ പോള്‍
“ചില ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ചില അഭിനേതാക്കളോടൊപ്പം ഒരു സീനില്‍ എങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ അത് തുറന്നു പറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില് യാചനയുടെ രൂപത്തില്‍ അത് അവതരിപ്പിക്കാന്‍ ഒരിക്കലും വൈമാനസ്യമോ സങ്കോചമോ കാണിച്ചിട്ടില്ല എന്‍ എഫ് വര്‍ഗീസ്. ശിവാജി ഗണേശന് മലയാള സിനിമയില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു ‘ഒരു യാത്രാമൊഴി’ എന്ന ചിത്രത്തില്‍, (ഞാനായിരുന്നു അതിന്റെ എഴുത്ത് ചുമതകള്‍ വഹിച്ചിരുന്നത്), എന്റെയടുത്ത് വന്നു “പ്രതിഫലം പ്രശ്നമല്ല എനിക്ക് ഒരു രംഗത്തെങ്കിലും ശിവാജി ഗണേശനൊപ്പം അഭിനയിക്കാന്‍ ഒരു സന്ദര്‍ഭം തരണമെന്ന്”, പറഞ്ഞപ്പോള്‍ അതില്‍ അപ്രധാനമെന്ന് പറയാവുന്ന ഒരു ചെറിയ വേഷം എന്‍എഫ് വര്‍ഗീസിന് നല്കുവാന് അതിന്റെ സംവിധായകനായ പ്രതാപ് പോത്തനോട് പറയുകയും അദ്ദേഹം അതിനോട് യോജിക്കുകയും ചെയ്തു. അങ്ങനെ വര്‍ഗീസ് അതില്‍ ഒരു ചെറിയ വേഷം അഭിനയിച്ചു. എല്ലാം കഴിഞ്ഞു പോകാന്‍ നേരത്ത് “പ്രതിഫലം പ്രശ്നമല്ലെന്ന് പറഞ്ഞപ്പോള്‍ ഇത്രയും കുറയ്ക്കുമെന്ന് ഞാന്‍ കരുതിയില്ല”, എന്ന ഒരു പതിവ് പരാതി അദ്ദേഹം പറയുകയും ചെയ്തു, അദ്ദേഹത്തിന്റെ മൊത്തം ചലച്ചിത്ര കരിയരിയില് ഒരു പക്ഷെ പറഞ്ഞ പ്രതിഫലം കൃത്യമായി കണക്ക് പറഞ്ഞു വാങ്ങി എന്നത് ഒരു നേട്ടമാണെങ്കില്‍ ആ നേട്ടം അന്തരിച്ച നടന് സുകുമാരന്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ എറ്റവും കൂടുതല്‍ അവകാശപ്പെടാന്‍ കഴിയുന്നത് എന്‍എഫ് വര്‍ഗീസിനാണ്”. (സഫാരി ടിവിലെ ‘സ്മൃതി’ എന്ന പ്രോഗ്രാമില്‍ നിന്ന്)
Post Your Comments