വാഹനത്തോടുള്ള താരങ്ങളുടെ ഇഷ്ടങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അതുപോലെ തന്നെ വാഹനങ്ങളുടെ നമ്പരുകളും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘369’ മോഹന്‍ലാലിന്റെ 1122വും ഒക്കെ പ്രേക്ഷകര്‍ക്കും സുപരിചിതമാണ്. ഇഷ്ടത്തോടെ സ്വന്തമാക്കിയ വണ്ടിക്കെല്ലാം 1122 എന്ന നമ്പര്‍ നല്‍കിയത് എന്തുകൊണ്ട് എന്ന് നടന്‍ ജയസൂര്യ പറയുന്നു.
താന്‍ പണ്ട് സ്ഥിരായി സഞ്ചരിച്ചുകൊണ്ടിരുന്ന ബസിന്റെ നമ്പറായിരുന്നു 1122 എന്ന് ജയസൂര്യ പറയുന്നു. കോട്ടയം നസീറിന്റെ ട്രൂപ്പില്‍ ജയസൂര്യ മിമിക്രി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടില്‍ പൊയ്‌ക്കൊണ്ടിരുന്ന വണ്ടിയുടെ നമ്പറായിരുന്നു അത്. രണ്ടു വര്‍ഷം മുമ്പ് ഒരു സ്‌റ്റേജ് പ്രോഗ്രാമിലാണ് ജയസൂര്യ ഈ കാര്യം പറഞ്ഞത്. എന്നാല്‍ വീണ്ടും ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
രണ്ടര വര്‍ഷം കോട്ടയം സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയിട്ടുണ്ട് എന്നാണ് ജയസൂര്യ പറയുന്നത്. ”പ്രോഗ്രാം കഴിഞ്ഞ് രാത്രി വൈകി തിരിച്ചെത്തി കോട്ടയം ബസ്റ്റാന്‍ഡില്‍ കിടന്നുറങ്ങി വെളുപ്പിനെ 5.55 നുള്ള ബസിലാണ് എറണാകുളത്തേക്ക് പോയ്‌ക്കൊണ്ടിരുന്നത്. ആ ബസിന്റെ നമ്പറായിരുന്നു 1122. സിനിമയിലെത്തിയ ശേഷം സ്വന്തമാക്കിയ വണ്ടിക്കെല്ലാം ആ നമ്പര്‍ തന്നെയായിരുന്നു” ജയസൂര്യ പങ്കുവച്ചു
Post Your Comments