ലോക്ക് ഡൗൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയിൽ സജീവമാണ്. ഇപ്പോഴിതാ
ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സൂസാനെ ഖാന് പങ്കുവച്ച ഒരു ചിത്രവും അതിന് ഹൃത്വിക് റോഷൻ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. മക്കള്‍ ഹ്രേഹാനും ഋദാനും ഒപ്പം ഹൃത്വിക് റോഷൻ വീട്ടിലെ ബാല്‍ക്കണിയില്‍ നില്ക്കുന്ന ചിത്രമാണ് സുസന്നെ ഖാൻ പങ്കുവെച്ചത്. എന്നാൽ ചിത്രത്തില്‍ കൗതുകം തോന്നി ഒരു ആരാധിക ‘ഹൃത്വിക്കിന്റെ കൈയില്‍ സിഗരറ്റുണ്ടോ? അതോ എനിക്ക് തോന്നിയതാണോ? തോന്നല്‍ മാത്രമാകട്ടെ എന്നു പ്രത്യാശിക്കുന്നു.’ എന്ന കമന്റുമായി എത്തി.
കമന്റ് കണ്ട് താരം ഉടൻ തന്നെ ആരാധികയ്ക്ക് കിടിലൻ മറുപടിയുമായി രംഗത്തു വന്നിട്ടുണ്ട്. താന്‍ പുകവലിക്കാറില്ലെന്നും ഇനി താന്‍ കൃഷ് ആയിരുന്നെങ്കില്‍ ആദ്യം ഈ ഭൂമുഖത്തു നിന്ന് കൊറോണ വൈറസിനെയും പിന്നെ സിഗരറ്റിനെയും തുരത്തുമെന്നും താരം പറഞ്ഞു.
Post Your Comments