കൊറോണ വൈറസിനെ തുടര്‍ന്ന് പല രാജ്യങ്ങളും ലോക് ഡൌണിലാണ്. ഇതോടെ വിദേശത്ത് ഷൂട്ടിങ്ങിന് പോയ പല താരങ്ങള്‍ക്കും തിരിച്ചു നാട്ടില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അത്തരത്തില്‍ കേരളത്തിൽ നിന്നു 3700 കിലോമീറ്റർ അകലെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുഞ്ഞു രാജ്യമായ ജിബൂത്തിയില്‍ കുടുങ്ങി കിടക്കുകയാണ് ദിലീഷ് പോത്തന്, അഞ്ജലി തുടങ്ങിയവര്‍.
എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് 60 അംഗ സംഘം അവിടെയ്ക്ക് പോയത്. ജിമ്പൂട്ടിയില് നിന്നും നടി അഞ്ജലി ലോക്ഡൌന് വിശേഷങ്ങള്‍ പങ്കുവച്ചു. ”കുടുംബത്തോടൊപ്പമല്ലാത്ത ആദ്യത്തെ വിഷുവാണു കടന്നുപോയത്. മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവളുടെ പിറന്നാളായിരുന്നു ഏപ്രിൽ 10ന്. മേയിൽ ലോക്ഡൗൺ നീങ്ങി തിരികെ നാട്ടിലെത്താനുള്ള കാത്തിരിപ്പാണിപ്പോൾ. ” താരം പറയുന്നു.
ഭക്ഷണവും മറ്റും കൃത്യമായി കിട്ടുന്നുണ്ടെന്നു പറഞ്ഞ താരം ദിവസങ്ങൾ മുന്നോട്ടു പോകുന്നത് വളരെ രസകരമായാണെന്നും പങ്കുവച്ചു. ” രാവിലെ തന്നെ സ്പീക്കറിൽ പാട്ടുകൾ വയ്ക്കും. എല്ലാവരും ഒന്നിച്ചിരുന്ന് അവരവരുടെ ജീവിതാനുഭവങ്ങളും രസകരമായ കഥകളുമൊക്കെ പങ്കുവയ്ക്കും. എന്നും വൈകുന്നേരങ്ങളിൽ നടക്കാൻ പോകാറുണ്ട്. താമസിക്കുന്ന വില്ലയുടെ ചുറ്റുവട്ടത്തുകൂടിയാണ് നടത്തം. പിന്നെ സമയം കളയാൻ കണ്ടെത്തിയ മറ്റൊരു മാർഗം ലൂഡോയാണ്. എല്ലാവരും ഒന്നിച്ചിരുന്നാണ് ലൂഡോ കളിക്കുന്നത്. ബോറടിയൊന്നുമില്ലെങ്കിലും വേണ്ടപ്പെട്ടവരെ കാണാൻ കഴിയാത്തതാണ് ഒരേയൊരു വിഷമം.” എന്നും അഞ്ജലി ന് ആയര്‍ പങ്കുവച്ചു
Post Your Comments