ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഭിനേത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണ് താനെന്ന് പ്രിയ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഫൈനൽസ് എന്ന ചിത്രത്തിൽ മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ടായിരുന്നു പിന്നണി ഗാനമേഖലയിലേക്കും പ്രിയ വാര്യര്‍ ചുവട് വെച്ചത്.
ഇപ്പോഴിതാ അങ്ങാടി തെരുവ് എന്ന ചിത്രത്തിലെ ഉൻ പേര്… എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. ക്വാറന്റൈൻ സിംഗിങ് ഡയറീസ് എന്ന അടിക്കുറിപ്പോടെയാണ് പാട്ട് പാടുന്ന വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.മികച്ച പ്രതികരണമാണ് പ്രിയയുടെ പാട്ടിന് ലഭിക്കുന്നത്. ഇതിനു മുൻപും ഒരു ഹിന്ദി പാട്ടുമായി പ്രിയ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. സംഗീത സംവിധായകൻ കൈലാസ് മേനോൻ താരത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കിടുവേ.. എന്നായിരുന്നു കമന്റ് ചെയ്തത്. ഫൈനൽസിൽ കൈലാസ് മേനോന്റെ സംഗീത സംവിധാനത്തിലാണ് താരം ആദ്യമായി പാടിയത്.
Post Your Comments