സിനിമ- സീരിയൽ മേഖലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഞ്ജു അരവിന്ദ്. 1995-ൽ പുറത്തിറങ്ങിയ അക്ഷരം എന്ന സിനിമയിലൂടെയാണ് അഞ്ജു അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മറ്റ് ഭാഷ ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തില്‍ ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും തമിഴില്‍ വിജയിയുടെ നായികയായിട്ടുമൊക്കെ അഞ്ജു അഭിനയിച്ചിട്ടുണ്ട്. പിന്നീട് വിവാഹത്തോടെ സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. എന്നാൽ കുറച്ച് നാളുകള്‍ക്കുള്ളില്‍ ആദ്യ ബന്ധം വേര്‍പിരിയുകയും പുനര്‍വിവാഹം കഴിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതോടെ സിനിമകളില്‍ നിന്നും മാറി ടെലിവിഷന്‍ സീരിയലുകളിൽ നടി അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ താന്‍ ഇനി സീരിയലുകളില്‍ അഭിനയിക്കുന്നില്ലെന്ന് പറയുകയാണ് നടി. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ലൈവിലെത്തിയ നടി ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇനി സീരിയലുകളില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞത്.
‘എന്ത് കൊണ്ടാണ് ഇനി സീരിയലിലേക്ക് ഇല്ല എന്ന ചോദ്യത്തിനും നടി മറുപടി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷമായി സീരിയല്‍ രംഗം വിട്ടിട്ട്. ഞാന്‍ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് ഇനി സീരിയല്‍ ചെയ്യില്ല എന്ന്. സീരിയല്‍ ചെയ്തിട്ടും നമ്മള്‍ക്ക് തന്നെ സംതൃപ്തി വരുന്നൊരു റോളും കിട്ടാത്തതാണ് കാരണമെന്നും അഞ്ജു പറയുന്നു. ഇപ്പോള്‍ മകള്‍ക്കൊപ്പം ബാംഗ്ലൂരില്‍ കഴിയുകയാണ് നടി.
Post Your Comments