നടനെന്ന നിലയില്‍ മാത്രമല്ല കൊച്ചിന്‍ ഹനീഫ എന്ന അനശ്വര പ്രതിഭ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. ‘വാത്സല്യം’ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയുടെ സംവിധായകനെന്ന നിലയില്‍ കൊച്ചിന്‍ ഹനീഫ മലയാള ചലച്ചിത്ര സംവിധാന രംഗത്തും തന്റെതായ ഒരു സ്ഥാനം നേടിയെടുത്തിരുന്നു. നല്ല നടനായും, നല്ല സംവിധായകനായും മലയാള സിനിമയില്‍ അടയാളപ്പെട്ടിട്ടുള്ള കൊച്ചിന്‍ ഹനീഫ നല്ല മനുഷ്യനെന്ന നിലയില്‍ സിനിമാക്കാരുടെ പ്രിയങ്കരനായിരുന്നു. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള കൊച്ചിന്‍ ഹനീഫ ഒരിക്കല്‍ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ജോണ്‍ പോള്‍ എന്ന തിരക്കഥാകൃത്തിനു വേണ്ടി വലിയൊരു സാഹസം ചെയ്യാന്‍ തയ്യാറായി.
താന്‍ സംവിധാന ജോലി നോക്കിയ ഒരു സിനിമയുടെ ഇടയ്ക്ക് കൊച്ചിന്‍ ഹനീഫ തന്നെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വിവരം അറിയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ സിനിമ ഒരു ആര്‍ട്ടിസ്റ്റ് ഇല്ലാതെ വിഷമിക്കുന്നു എന്ന്, ഉടന്‍ കൊച്ചിന്‍ ഹനീഫ ജോണ്‍ പോളിനെ വിളിക്കുന്നു. നിങ്ങളുടെ സിനിമ ഒരു നടന്‍ ഇല്ലാതെ നിന്ന് പോകരുത്. എനിക്ക് ചെയ്യാന്‍ കഴിയുന്ന റോള്‍ ആണെങ്കില്‍ എന്റെ സിനിമ നേരത്തെ പാക്കപ്പ് പറഞ്ഞിട്ട് രാത്രിയില്‍ ഞാന്‍ വന്നു അഭിനയിച്ചുതരാം. കൊച്ചിന്‍ ഹനീഫയുടെ ഈ സഹായമനസ്ഥിതി അദ്ദേഹത്തിന്റെ സെറ്റിലുള്ളവര്‍ക്ക് പോലും ഒരു അത്ഭുതമായിരുന്നു.
Post Your Comments