BollywoodCinemaGeneralLatest NewsNEWS

കജോളിന്റെ മെഹന്ദി ചടങ്ങിൽ തിളങ്ങി ഷാരൂഖ് ഖാനും കുടുംബവും ; ചിത്രംഏറ്റെടുത്ത് ആരാധകർ

കാജോളും ഷാരൂഖ് ഖാനും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

ബോളിവുഡിലെ സൂപ്പർ നായികമാരിലൊരളാണ് കജോൾ. ഇപ്പോഴിതാ കജോളിന്റെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ തരംഗമാകുന്നത്. എന്നാൽ ഈ ചിത്രത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കാരണം ഈ ചിത്രത്തിൽ കജോളിന്റെ സുഹൃത്തും നടനുമായ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും മകൻ ആര്യനും ഉണ്ടെന്നതു തന്നെയാണ്.

അണിഞ്ഞൊരുങ്ങി സുന്ദരിയായി കജോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രത്തിൽ ഉള്ളത്.  സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ ഫാൻ പേജുകളിലാണ് ഈ ചിത്രം കടന്നു കറങ്ങുന്നത്.

കാജോളും ഷാരൂഖ് ഖാനും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1995 ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായെങ്കെ എന്ന ചിത്രം മുംബൈയിലെ മറാത്ത മന്ദിർ തിയേറ്ററിൽ രണ്ട് പതിറ്റാണ്ടിലേറെയായി ഇപ്പോഴും പ്രദർശനം തുടരുന്നു. 1993 ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം …, മൈ നെയിം ഈസ് ഖാൻ എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട്. രോഹിത് ഷെട്ടിയുടെ ദിൽവാലെയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button