CinemaGeneralLatest NewsMollywoodNEWS

സിനിമയുടെ സ്ക്രിപ്റ്റ് എഴുതുകയല്ല, ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണ്; വിനീത് ശ്രീനിവാസനെ കുറിച്ച് ഭാര്യ ദിവ്യ

സോഷ്യൽ മീഡിയയിലും സജീവമായ താരം തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മലയാള സിനിമയിലെ സകലകല വല്ലഭനാണ് വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയയിലും സജീവമായ താരം തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിനീതിന്റെ ഭാര്യ ദിവ്യ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ  ചിരിപടർത്തിയിരിക്കുന്നത്.

 

 

View this post on Instagram

 

Someone is busy…scripting a biryani recipe…rather copying from YouTube.. And yes we share t shirts.. @sitarasuresh u lucky girl..is the dunzo man ready??

A post shared by Divya Vineeth (@divyavineeth) on

വളരെ ഗൗരവത്തിലും ശ്രദ്ധയിലും എന്തോ എഴുതി കൊണ്ടിരിക്കുന്ന വിനീതിന്റെ ചിത്രമാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്. ഇതിന് നൽകിയ ക്യാപ്ഷനാണ് രസകരം. ”ഒരാൾ ഭയങ്കര തിരക്കിലാണ്, ബിരിയാണിയുടെ റെസിപ്പിയാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. യൂട്യൂബിൽ നിന്ന് പകർത്തുകയാണ്.” ദിവ്യ കുറിച്ചു.

നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ് വിനീതിന്റേത്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്.

shortlink

Related Articles

Post Your Comments


Back to top button