കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട ഒരു വാര്‍ത്തയായിരുന്നു. ജ്യോതിക നായികയാവുന്ന പൊന്മകള് വന്താല്‍ എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ്. തീയേറ്റര്‍ റിലീസ് ഒഴിവാക്കികൊണ്ട് നേരിട്ടുള്ള ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ തീരുമാനിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ സൂര്യ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ ഒരു ചിത്രവും ഇനി തീയേറ്റര്‍ കാണില്ലെന്ന ഭീഷണിയുമായി തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളും രംഗത്തെത്തി. സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രം സൂരറൈ പൊട്രുവിന്റെ റിലീസിന് ഭീഷണിയാണ് ഇത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ വിജയ് ചിത്രം മാസ്റ്ററാണ് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യപ്പെടുമെന്ന് ചില തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
എന്നാല്‍ ഇത് തെറ്റായ വിവരമാണ്. മാസ്റ്ററിന്റെ ഡിജിറ്റല്‍ റൈറ്റ്സ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ പ്രചാരണം. ഇതിന്റെയും പൊന്മകള് വന്താല്‍ വിവാദത്തിന്റെയും ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട ഊഹാപോഹമാണിത്. തീയേറ്റര്‍ റിലീസിന് ശേഷം മാത്രമേ സ്ട്രീമിംഗ് ഉണ്ടാവുകയുള്ളുവെന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍ എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൈതിയുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.
Post Your Comments