CinemaGeneralHollywoodLatest NewsNEWS

കൊറോണയ്ക്ക് മരുന്നുണ്ടാക്കാൻ പ്ലാസ്മയും രക്തവും തരാം, വാക്സിന് തന്റെ പേര് നൽകണമെന്ന് ടോം ഹാങ്ക്സ്

ആസ്ട്രേലിയയിൽ വെച്ചാണ് താരത്തിനും ഭാര്യക്കും കോവിഡ് ബാധിച്ചത്.

കൊറോണ വൈറസിൽ നിന്നും രോഗമുക്തമായതോടെ തങ്ങളുടെ പ്ലാസ്മയും രക്തവും പഠനത്തിനായി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഹോളിവുഡ് നടന്‍ ടോം ഹാങ്സും ഭാര്യ റീത്ത വില്‍സണും. എന്നാൽ തങ്ങളുടെ പ്ലാസ്മയും രക്തവും ഉപയോഗിച്ച് കണ്ടുപിടിക്കുന്ന വാക്സിന് എന്ത് പേരിടണം എന്നതിന് രസകരമായ ഉത്തരവും താരത്തിന് പക്കലുണ്ട്.

തന്‍റെ രക്തം കൊണ്ട് കണ്ടുപിടിക്കുന്ന വാക്സിന് ഹാങ്ക്-‌സിന്‍ എന്ന് പേരിടാനാണ് തമാശരൂപത്തിൽ താരം പറയുന്നത്. രോ​ഗം ഭേദമായവരുടെ രക്തം ഉപയോ​ഗിച്ചുകൊണ്ടുള്ള റിസർച്ചുകൾ ഇപ്പോൾ ടക്കുന്നുണ്ട്.

ആസ്ട്രേലിയയിൽ വെച്ചാണ് താരത്തിനും ഭാര്യക്കും കോവിഡ് ബാധിച്ചത്. തു‌ടർന്ന് ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങിയ ഇരുവരും രണ്ടാഴ്ച ആസ്ട്രേലിയയിൽ തന്നെ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് ലോസ് ഏഞ്ജലീസിലേക്ക് തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button